topnews

പ്രതികൂല സാഹചര്യത്തിലും അമ്മ സഹിഷ്ണുതയുടെ പ്രതീകമായിരുന്നു, അമ്മയെക്കുറിച്ച് പ്രധാനമന്തി പറഞ്ഞത്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എല്ലാമെല്ലാം അമ്മയായിരുന്നു. അമ്മയുടെ എന്നന്നേക്കുമായുള്ള വിയോ​ഗത്തിന്റെ വേദനയിലാണ് നരേന്ദ്ര മോദി ഇപ്പോൾ. മരണ വിവരം അറിഞ്ഞപ്പോൾ തന്നെ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. പലപ്പോളും പ്രധാനമന്ത്രി അമ്മയെക്കുറിച്ച് വാചാലയായിട്ടുണ്ട്. അമ്മയുടെ ചെറിയ ശ്രമങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചത് എങ്ങനെയാണെന്ന് മോദി ഒരിക്കൽ കുറിച്ചത് ഇങ്ങനെ

‘മഴക്കാലത്ത് ഞങ്ങളുടെ വീട് ചോർന്നൊലിക്കുമായിരുന്നു. ചോർച്ച ഒഴിവാക്കാൻ വെള്ളം വീഴുന്ന ഭാഗത്ത് അമ്മ ബക്കറ്റുകളും മറ്റ് പാത്രങ്ങളും വെയ്ക്കും. ഈ പ്രതികൂല സാഹചര്യത്തിലും അമ്മ സഹിഷ്ണുതയുടെ പ്രതീകമായിരുന്നു. ഇതൊന്നുമല്ല ആശ്ചര്യപ്പെടുത്തുന്ന കാര്യം. അടുത്ത കുറച്ച് ദിവസത്തേക്ക് കൂടി അമ്മ ഈ വെള്ളം ഉപയോഗിക്കും എന്നതാണ്. ജലസംരക്ഷണത്തിന് ഇതിലും വലിയ ഉദാഹരണം വേറെന്താണുള്ളത്,”

ശുചീകരണ യജ്ഞത്തിനായുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളും അമ്മയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ്. ”ഈ പ്രായത്തിലും അമ്മയുടെ ശുചിത്വം നമുക്ക് കാണാവുന്നതാണ്. ഗാന്ധിനഗറിൽ പോയി ഞാൻ അമ്മയെ കാണുമ്പോഴെല്ലാം അമ്മ കൈ കൊണ്ട് മധുരപലഹാരങ്ങൾ എനിക്ക് വായിൽ വെച്ച് തരാറുണ്ട്. അത് കഴിച്ചുകഴിഞ്ഞാൽ, ഒരു കൊച്ചുകുട്ടിയോടെന്ന പോലെ അമ്മ ഒരു തൂവാല എടുത്ത് എന്റെ മുഖം തുടച്ചുതരാറുണ്ട്. അമ്മയുടെ സാരിയിൽ എപ്പോഴും ഒരു ചെറിയ തൂവാല വെച്ചിട്ടുണ്ടാകും

അമ്മയുടെ നൂറാം ജന്മദിനം ആഘോഷിക്കാൻ ഗുജറാത്തിലെ ഗാന്ധിനഗറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. പ്രായം അമ്മയുടെ ശാരീരിക ആരോഗ്യത്തെ ബാധിച്ചിരിക്കാമെന്നും, എന്നാൽ മാനസികമായി അമ്മ എന്നത്തേയും പോലെ തന്നെ ഉന്മേഷവതിയാണെന്നും, അമ്മ ഹിരാബയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി അന്ന് പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ അമ്മയാണെങ്കിലും, പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നതുൾപ്പെടെ ലളിതമായ ജീവിതമാണ് ഹീരാബെൻ ഇഷ്ടപ്പെട്ടിരുന്നത്. 1922 ജൂൺ 18ന് ഗുജറാത്തിലെ മെഹ്‌സാനയിലാണ് ഹീരാബെൻ മോദി ജനിച്ചത്. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചു. ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറു മക്കളിൽ മൂന്നാമനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകൻ. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നിവരാണ് മറ്റു ആൺ മക്കൾ. ഏക മകൾ വാസന്തിബെൻ.

ഭർത്താവിന്റെ മരണത്തിന് മുൻപ് വഡ്‌നഗറിലെ കുടുംബത്തിന്റെ തറവാട്ടു വീട്ടിലായിരുന്നു ഹീരാബെൻ മോദി താമസിച്ചിരുന്നത്. ഭർത്താവിന്റെ മരണശേഷം ഇളയമകനായ പങ്കജിന്റെ വീട്ടിലേക്ക് മാറി.മാതാവ് ഹീരബെന്നിനൊപ്പം നരേന്ദ്ര മോദിഅമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള പ്രധാനമന്ത്രി, അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഗുജറാത്തിലെത്തിയപ്പോൾ അമ്മയെ സന്ദർശിച്ചിരുന്നു. അമ്മയുമായി പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെയും ചായ കുടിക്കുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ അമ്മ 100–ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി മോദി പാദപൂജ നടത്തിയിരുന്നു.

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

15 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

16 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

47 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

1 hour ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

2 hours ago