topnews

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിക്ഷക്കാരന്റെ വക മകളുടെ വിവാഹ ക്ഷണക്കത്ത്, മോഡി ചെയ്തത്

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മകളുടെ വിവാഹത്തിന് ക്ഷണിച്ച് റിക്ഷാ വലിക്കുന്നയാള്‍. വാരണാസിയിലെ ഡോമ്രി വില്ലേജില്‍ താമസിക്കുന്ന റിക്ഷാ വലിക്കാരന്‍ മംഗള്‍ കേവത്താണ് മകളുടെ കല്യാണം ക്ഷണിച്ച് കത്ത് നരേന്ദ്ര മോദിക്ക് അയച്ചത്. കത്ത് ലഭിച്ചതിന് പിന്നാലെ മോദി വിവാഹ ആശംസകള്‍ അറിയിച്ച് ഇവര്‍ക്ക് മറുപടി അയച്ചു.

റിക്ഷ വലിച്ച് ലഭിക്കുന്ന തുകയില്‍ പാതി ഇഹേം ഗംഗാ നദിയുടെ ശുചീകരണത്തിന് വേണ്ടിയാണ് നല്‍കി ഇരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് ക്യാംപയിനില്‍ സജീവ പങ്കാളിയും ആയിരുന്നു ഇദ്ദേഹം. ബി. ജെ. പി പാര്‍ട്ടി അംഗത്വവും മംഗള്‍ കേവത്ത് എടുത്തിട്ടുണ്ട്. മോദിയുടെ ബി. ജെ .പി മെമ്പര്‍ഷിപ്പ് ക്യാംപയിനനിന്റെ ഭാഗമായാണ് ഇദ്ദേഹം പാര്‍ട്ടി അംഗത്വം എടുത്തത്.

തനിക്ക് കല്യാണ ക്ഷണക്കത്ത് ലഭിച്ചതിന് പിന്നാലെ നരേന്ദ്ര മോദി മകളെ അഭിനന്ദിച്ചുകൊണ്ട ഇദ്ദേഹത്തിന് മറുപടി കത്ത് അയച്ചു. വ്യാഴാഴ്ച ആയിരുന്നു മോദിയുടെ മറുപടി കത്ത് മംഗര്‍ കേവത്തിനെയും കുടുംബത്തെയും തേടി എത്തിയത്. വധു വരന്മാര്‍ക്ക് മോദി വിവാഹ ആശംസകള്‍ നേരുകയും കുടുംബത്തിന് ആശംസ അറിയിക്കുകയും ആണ് മോദി ചെയ്തത്.

തന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് മോദിജിക്ക് ക്ഷണക്കത്ത് അയച്ചത്. ഒരു കത്ത് ഡല്‍ഹിയിലേക്കും മറ്റൊരുകത്ത് വാരാണസിയിലെ ഓഫീസിലേക്കും അയച്ചു. കത്തയക്കുമ്പോള്‍ മോദിജിയുടെ മറുപടിക്കത്ത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്, മകളുടെ വിവാഹത്തിനെത്തുന്ന മുഴുവന്‍ പേരെയും മോദിജിയുടെ കത്ത് കാണിക്കുമെന്നും കേവത്ത് പറയുന്നു.

അതേസമയം നേരത്തെ കെ. ജെ യേശുദാസിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ പ്രത്യേക അവസരത്തില്‍ കെ ജെ യേശുദാസ് ജിക്ക് തന്റെ പിറന്നാള്‍ ആശംസകളെന്ന് മോദി ട്വീറ്റ് ചെയ്തു.

‘ശ്രുതിമധുരമായ സംഗീതവും ഭാവതരളമായ ആലാപനവും അദ്ദേഹത്തെ എല്ലാ പ്രായക്കാര്‍ക്കും ഒരേപോലെ പ്രിയങ്കരനാക്കി. ഇന്ത്യന്‍ സംസ്‌കാരത്തിന് അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന് ദീര്‍ഘായുസും ആയുരാരോഗ്യവും നേരുന്നു’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങാനായി താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടിക്കാലം മുതല്‍ തനിക്ക് വായനയില്‍ താത്പര്യമുണ്ടായിരുന്നു എന്നാല്‍ ഗൂഗിള്‍ വന്നതോടെ വായനാശീലം കുറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലായിരുന്നു മോദി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

എന്‍ സി സി കേഡറ്റുകളുമായി സംവിക്കവെ പ്രധാനമന്ത്രി തന്റെ കുട്ടിക്കാലത്തെ കുറിച്ച് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രാഷ്ട്രീയക്കാരനാവാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ രാഷ്ട്രീയക്കാരനായതു കൊണ്ടു തന്നെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് തന്റെ കടമയെന്നും മോദി പറഞ്ഞു.

Karma News Network

Recent Posts

ശോഭാ സുരേന്ദ്രനെ പണ്ടേ ഇഷ്ടമല്ല, എല്ലാം ആസൂത്രിതം, ആവര്‍ത്തിച്ച് ഇ പി ജയരാജന്‍

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരായ…

21 mins ago

ഹാപ്പി ആനിവേഴ്സറി മൈ ലവ്, 36ാം വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 36-ാം വിവാഹവാർഷികമായിരുന്നു ഇന്നലെ. 1988 ഏപ്രിൽ 28ന് തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ…

49 mins ago

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്, ഇ.പി ജയരാജൻ ജാവഡേക്കർ കൂടിക്കാഴ്ച ചർച്ച ചെയ്തേക്കും

നിർണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം യോഗത്തിൽ ചർച്ചയാകും.പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഇ…

1 hour ago

ബാർ പണിയാൻ കൊല്ലത്തെ വഞ്ചിയിൻ ശ്രി ശരവണ ക്ഷേത്രം പൊളിച്ചു മാറ്റി, പ്രതിഷേധവുമായി വിശ്വാസികൾ

കൊല്ലത്ത് ബാർ സ്ഥാപിക്കാൻ ക്ഷേത്രം പൊളിച്ച് മാറ്റി എന്ന് വിശ്വാസികളും നാട്ടുകാരും. കൊല്ലത്തേ ഒരു പ്രമുഖ സ്റ്റാർ ഹോട്ടൽ സ്ഥാപിക്കാൻ…

2 hours ago

തൃശൂരിന്റെ മനസ് നിറഞ്ഞ സ്നേഹത്തിന് നന്ദി- സുരേഷ് ​ഗോപി

തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് സുരേഷ് ​ഗോപി. തൃശൂരിന്റെ മനസുനിറഞ്ഞ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നാണ് സുരേഷ് ​ഗോപി ഫെയ്സ്ബുക്കിൽ…

2 hours ago

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

11 hours ago