kerala

ദേശീയപാത അതോറിട്ടി കേരളത്തിൽ 27 പുതിയ പാതകൾ നിർമിക്കും, 70,113 കോടി രൂപയുടെതാണ് പദ്ധതി

തിരുവനന്തപുരം. ദേശീയപാത അതോറിട്ടി കേരളത്തില്‍ പുതിയ 27 പാതകള്‍ നിര്‍മിക്കും. 70113 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയില്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേകള്‍ ഉള്‍പ്പെടെയുണ്ട് ആകെ 960 കിലോമീറ്ററാണ് പാതയുടെ നീളം. കേരളത്തില്‍ നിലവില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത 66ന് പുറമെയാണ് പുതിയ പാത നിര്‍മിക്കുന്നത്.

കേന്ദ്രസര്‍ക്കാരാണ് പാതയയുടെ നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കലിന്റെ മുഴുവന്‍ ചിലവും വഹിക്കുന്നത്. ഭാരത് മാല പദ്ധതിയില്‍ പെടുത്തി വിവിധ ജില്ലകളിലായി 66627 കോടിയുടെ 15 പാതകളും നിര്‍മ്മിക്കും ഒപ്പം തുറമുഖങ്ങളെ ബന്ധപ്പെടുത്തി 3486 കോടിയുടെ 12 പാതകളുമാണ് നിര്‍മിക്കുക. വിഴിഞ്ഞം നാവായിക്കുളം, കൊച്ചി തേനി, തിരുവനന്തപുരം അങ്കമാലി എന്നിവയാണ് വരാനിരിക്കുന്ന പദ്ധതികള്‍.

കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് മുഴുവന്‍ തുകയും കേന്ദ്രം വഹിക്കാന്‍ തീരുമാനിച്ചത്. അതേസമയം നിര്‍മ്മാണ സാമഗ്രികളുടെ ജിഎസ്ടി സംസ്ഥാനം ഒഴിവാക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ക്വാറികളും വിട്ട് നല്‍കണം. ടോളില്‍ നിന്നും ദേശീയ പാത അതോറിട്ടിക്ക് ലഭിക്കുന്ന പണം സംസ്ഥാനവുമായി കേന്ദ്രം പങ്കുവയ്ക്കാറില്ല.

Karma News Network

Recent Posts

ഇന്ത്യൻ ജ്വല്ലറി അമേരിക്കയിൽ കൊള്ള ചെയ്തു, വൈറൽ വീഡിയോ,3 മിനുട്ടിൽ കിലോകണക്കിനു സ്വർണ്ണവുമായി 20 കവർച്ചക്കാർ കടന്നു

അമേരിക്കയിലെ ഇന്ത്യൻ ജ്വല്ലറി കൊള്ളയടിച്ച് കിലോ കണക്കിനു സ്വർണ്ണവും ഡയമണ്ടും രത്നങ്ങലും കൊണ്ടുപോയി. ഒറ്റ ഗാർഡ് മാത്രം ഉണ്ടായിരുന്ന ജ്വല്ലറിയിൽ…

8 mins ago

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാ, ഞെട്ടൽ

നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…

41 mins ago

ബി.ജെ.പി ആസ്ഥാനത്ത് സുരേഷ് ഗോപിക്ക് സദ്യ ഒരുക്കി സ്വീകരണം

തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…

1 hour ago

‘പ്രേമം’ പാലത്തിൽ പരിസരം മറന്ന് കമിതാക്കൾ, ചോദ്യംചെയ്തവർക്ക് അടി കൊടുത്ത് പെൺകുട്ടികള‌ടങ്ങുന്ന സംഘം

ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസി​യുമായി​ അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…

2 hours ago

ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…

2 hours ago

മലയാളി യാത്രക്കാര്‍ക്ക് നേരേ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു, സംഭവം തമിഴ്‌നാട്ടില്‍, ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…

3 hours ago