entertainment

അദ്ദേഹത്തെ കണ്ട് കണ്ണ് നിറഞ്ഞു, ഗാന്ധിഭവനില്‍ ടി പി മാധവനെ കണ്ട് ഉള്ളം പിടഞ്ഞ് നവ്യ നായര്‍

പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായി കഴിയുന്ന ടിപി മാധവനെ കണ്ട് ഉള്ളു തകര്‍ന്ന് നടി നവ്യ നായര്‍. ഗാന്ധിഭവന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പുരസ്‌കാരധാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഹൃദയസ്പര്‍ശിയായ വാക്കുകള്‍ നവ്യ പങ്കുവെച്ചത്. കൂടാതെ, കുറച്ച് ദിവസങ്ങള്‍ മുമ്പ് തനിക്ക് ഒരു അസുഖം വന്ന സംഭവത്തെ കുറിച്ചും നവ്യ വേദിയില്‍ വെച്ച് പറയുകയുണ്ടായി.

നവ്യയുടെ വാക്കുകള്‍ ഇങ്ങനെ: ഇവിടെ വന്നപ്പോള്‍ ടി പി മാധവന്‍ ചേട്ടനെ കണ്ടു. കല്യാണരാമന്‍, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെയാണ് താമസമെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു പോയി. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി.

ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദനയും നാക്ക് കുഴയുന്നത് പോലെയും നടക്കാന്‍ ബുദ്ധിമുട്ടുള്ളത് പോലെയും തോന്നി. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് കൂടി. നമ്മളൊക്കെ ഇത്രയേ ഉള്ളുവെന്ന് അന്ന് കൂടെ നിന്ന ആളോട് ഞാന്‍ പറഞ്ഞിരുന്നു. നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാതാകുന്നത് എത്ര പെട്ടെന്നാണ്. അന്നത്തെ ആ ദിവസത്തിന് മുമ്പ് ഞാന്‍ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്. നല്ല രീതിയില്‍ വ്യയാമം ചെയ്യും. ജിമ്മില്‍ പോകുമ്പോല്‍ ഏറ്റവും കൂടുതല്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ഞാനാണ്. ഡാന്‍സ് കളിക്കുമ്പോള്‍ നല്ല സ്റ്റാമിന ഉണ്ടെന്ന് തോന്നിയിരുന്നു.

പക്ഷേ, അതൊന്നും ഒന്നുമല്ല, മനുഷ്യന്‍ എത്ര നിസാരനാണെന്ന് ഒരു ചെറിയ പനി വരുമ്പോള്‍ മനസിലാകും. കൊറോണ വന്നപ്പോല്‍ ഈ ലോകത്തിന് മൊത്തം അത് മനസിലായി. ഒരു പനിക്കോ അല്ലെങ്കില്‍ കൊറോണയ്‌ക്കോ വെള്ളപ്പൊക്കത്തിനോ നമ്മളെക്കാള്‍ ശക്തമാണ് പ്രകൃതി എന്ന് കാണിച്ചു താരം സാധിക്കും. എന്നാല്‍ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോള്‍ നമ്മള്‍ വീണ്ടും പഴയ ആളുകളാകുമെന്നും നവ്യ പറയുന്നു.

മാതാപിതാക്കളെക്കാള്‍ മുകളിലായി ആരെയും ഞാന്‍ കണക്കാക്കിയിട്ടില്ല. അങ്ങനെയിലല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛന്‍- അമ്മമാര്‍ ഉണ്ട്. തന്റേതായ കാരണത്താല്‍ അല്ലാതെ അനാഥരായ കുട്ടികളുണ്ട്. അവര്‍ക്കായി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് അറിയില്ല. അവര്‍ക്കായി ഒരു നൃത്തം അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിയ്ക്ക് എന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാമെന്നും നവ്യ വേദിയില്‍ വച്ച് പറഞ്ഞു.

Karma News Network

Recent Posts

ഗോകുലം ​ഗോപാലന്റെ കഥ എപ്പിസോഡായി പുറത്തുവിടും, ഒരടി പിന്നോട്ടില്ല

ഗോകുലം ഗോപാലൻ 300കോടിയുടെ സ്വത്ത് 25കോടിക്ക് തട്ടിയെടുത്തെന്ന് ശോഭാ സുരേന്ദ്രൻ. പവപ്പെട്ടവന് പലിശയും കൂട്ടുപലിശയും ചേർത്ത് കോടികളുടെ കടബാധ്യതയുണ്ടാക്കി ഒരു…

5 hours ago

സിപിഐഎമ്മിന് തിരിച്ചടി, തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്, അക്കൗണ്ട് മരവിപ്പിച്ചു

തൃശൂരില്‍ സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഐഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന…

6 hours ago

പാകിസ്താനിലും ജയ് മാതാ വിളികൾ ;പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷം

ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്‌ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ…

6 hours ago

ശോഭാ സുരേന്ദ്രനെ ‘സഹോദരങ്ങൾ’ തക്കം നോക്കി മുന്നിലും പിന്നിലും കുത്തുന്നു

ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ…

7 hours ago

കൊച്ചി മെട്രോ നിർമാണത്തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്

പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…

8 hours ago

ആക്കുളത്തെ കണ്ണാടി ബ്രിഡ്ജും തകർന്നു , നിർമ്മാണം സിപിഎം എംഎൽഎയുടെ സൊസൈറ്റി

വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത്‌ സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…

9 hours ago