ബോളിവുഡ് ഗായിക നേഹ കക്കർ വിവാഹിതയായി. റോഹൻ പ്രീത് സിങ്ങാണ് വരൻ. കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
വിവാഹിതയാകാന്‍ പോകുന്നുവെന്ന സന്തോഷം ദിവസങ്ങൾക്കു മുമ്പാണ് നേഹ തന്റെ ആരാധകരുമായി പങ്കുവച്ചത്. പഞ്ചാബി ഗായകനും റിയാലിറ്റി ഷോകളിലുടെ ശ്രദ്ധേയനായ രോഹൻ പ്രീത് സിംഗ് ആണ് വരൻ.
വിവാഹത്തിന് മുന്നോടിയായുള്ള ഹാൽദി ചടങ്ങിന്റെ ചിത്രങ്ങൾക്ക് പിന്നാലെ മെഹന്തി ചടങ്ങിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . നേഹ തന്നെയാണ് ചിത്രങ്ങൾ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
നേഹയും രോഹനും പച്ച നിറത്തിലുള്ള വസ്ത്രങ്ങളിലാണ് മെഹന്തി ചടങ്ങില്‍ തിളങ്ങിയത്. അനിത ഡോഗ്രേ ഡിസൈന്‍ ചെയ്ത പച്ച ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് നേഹ. 75000 രൂപയാണ് ഈ ലെഹങ്കയുടെ വില. പച്ച നിറത്തിലുള്ള ചോക്കറും നേഹ ധരിച്ചിട്ടുണ്ട്. ഒക്ടോബർ 23 ന് വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നു. ഡൽഹിയിലെ ഒരു ആഡംബര റിസോർട്ടിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ സന്നിഹിതരായി.
തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21…
സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…
വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…
മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…
കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്. ബൂത്ത് കമ്മിറ്റികള്‍ക്ക്…
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…