‌ബോളിവുഡ് ​ഗായിക നേഹ കക്കർ വിവാഹിതയായി

ബോളിവുഡ് ​ഗായിക നേഹ കക്കർ വിവാഹിതയായി. റോഹൻ പ്രീത് സിങ്ങാണ് വരൻ. കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
വിവാഹിതയാകാന്‍ പോകുന്നുവെന്ന സന്തോഷം ദിവസങ്ങൾക്കു മുമ്പാണ് നേഹ തന്റെ ആരാധകരുമായി പങ്കുവച്ചത്. പഞ്ചാബി ഗായകനും റിയാലിറ്റി ഷോകളിലുടെ ശ്രദ്ധേയനായ രോഹൻ പ്രീത് സിംഗ് ആണ് വരൻ.

വിവാഹത്തിന് മുന്നോടിയായുള്ള ഹാൽദി ചടങ്ങിന്‍റെ ചിത്രങ്ങൾക്ക് പിന്നാലെ മെഹന്തി ചടങ്ങിന്‍റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . നേഹ തന്നെയാണ് ചിത്രങ്ങൾ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

നേഹയും രോഹനും പച്ച നിറത്തിലുള്ള വസ്ത്രങ്ങളിലാണ് മെഹന്തി ചടങ്ങില്‍ തിളങ്ങിയത്. അനിത ഡോഗ്രേ ഡിസൈന്‍ ചെയ്ത പച്ച ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് നേഹ. 75000 രൂപയാണ് ഈ ലെഹങ്കയുടെ വില. പച്ച നിറത്തിലുള്ള ചോക്കറും നേഹ ധരിച്ചിട്ടുണ്ട്. ഒക്ടോബർ 23 ന് വിവാഹം ഔ​ദ്യോ​ഗികമായി രജിസ്റ്റർ ചെയ്തിരുന്നു. ഡൽഹിയിലെ ഒരു ആഡംബര റിസോർട്ടിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. കുടുംബാം​ഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ സന്നിഹിതരായി.