ഇന്ത്യക്കെതിരായ ഭീകരവാദ കേസും സ്വര്‍ണ്ണ കടത്ത് കേസും അന്വേഷിക്കാന്‍ യു.എ.ഇയില്‍ എത്തിക എന്‍.ഐ.എ മടങ്ങിയത് നിരാശയോടെ.ഫൈസലിനെ അറസ്റ്റ് ചെയ്യാന്‍ ആയിരുന്നു എന്‍.ഐ.എ ദുബൈയില്‍ എത്തിയത്.എന്നാല്‍ സ്വര്‍ണ്ണ കടത്ത് കേസിലെ പ്രധാന പ്രതി കൂടിയായ ഫൈസല്‍ അപ്പോഴേകും മുങ്ങിയിരുന്നു.മാത്രമല്ല അറ്റാഷെയെ ചോദ്യം ചെയ്യാനും കൂടി കാണാനും യു.എ.ഇ അനുവദിച്ചില്ല.ഇതോടെ ഇന്ത്യക്കെതിരായ ഭീകര വാദ കേസിലും കള്ളകടത്തിലും അന്വേഷണം വഴിമുട്ടുകയാണ്.നമ്മള്‍ കരുതിയത് പോലെ അല്ല യു.എ.ഇ.ഈ കേസില്‍ ആ രാജ്യം എടുത്ത് നിലപാടുകള്‍ ഇന്ത്യക്ക് തിരിച്ചടിയാവുകയാണ്.ഇന്ത്യക്ക് വേണ്ട പ്രധാന പ്രതിയായ ഫൈസലിനെ പോലും അറസ്റ്റ് ചെയ്ത് കൈമാറാനോ എന്‍.ഐ.എക്ക് വഴി ഒരുക്കി സഹായിക്കാനോ യു.എ.ഇ തയ്യാറാവുന്നില്ല.കോണ്‍സുല്‍ ജനറലും അറ്റാഷെയും ഇനി ഇന്ത്യയിലേക്കില്ല എന്നും അവര്‍ ഇന്ത്യ വിട്ടത് തിരിച്ചടിയായി എന്നും വിവരങ്ങള്‍ പുറത്ത് വന്നു.യു.എ.ഇയെ വിശ്വസിച്ച ഇന്ത്യക്ക് പറ്റിയ ഏറ്റവും വലിയ തിരിച്ചടിയാണിത്.കോണ്‍സുല്‍ ജനറലും അറ്റാഷെയും യു.എ.ഇയിലെ രാജകുടുംബവുമായി അടുത്തബന്ധമുള്ളവരാണ്.ഇവരുടെ സഹായത്തോടെ ഫൈസലും മറ്റുള്ളവരും യു.എ.ഇയില്‍നിന്നു മുങ്ങിയിരിക്കാമെന്ന സംശയമുണ്ട്.കോണ്‍സുല്‍ ജനറലും അറ്റാഷെയും പലകാര്യങ്ങളും മറയ്ക്കുന്നുണ്ടെന്നാണു സൂചന.യു.എ.ഇ.പൗരന്മാര്‍ക്കെതിരേ കേസെടുക്കാതെതന്നെ അവരില്‍നിന്നു വിശദാംശങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യമെന്ന് എന്‍.ഐ.എ.സംഘം ഇന്ത്യന്‍ എംബസി വഴി ദുബായ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…
കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…
കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…
തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…
ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്…