എന്‍.ഐ.എക്ക് ദുബൈയില്‍ ഉണ്ടായ ദുരനുഭവം, സ്വര്‍ണക്കടത്ത് കേസില്‍ ചതിക്കപ്പെട്ടു

ഇന്ത്യക്കെതിരായ ഭീകരവാദ കേസും സ്വര്‍ണ്ണ കടത്ത് കേസും അന്വേഷിക്കാന്‍ യു.എ.ഇയില്‍ എത്തിക എന്‍.ഐ.എ മടങ്ങിയത് നിരാശയോടെ.ഫൈസലിനെ അറസ്റ്റ് ചെയ്യാന്‍ ആയിരുന്നു എന്‍.ഐ.എ ദുബൈയില്‍ എത്തിയത്.എന്നാല്‍ സ്വര്‍ണ്ണ കടത്ത് കേസിലെ പ്രധാന പ്രതി കൂടിയായ ഫൈസല്‍ അപ്പോഴേകും മുങ്ങിയിരുന്നു.മാത്രമല്ല അറ്റാഷെയെ ചോദ്യം ചെയ്യാനും കൂടി കാണാനും യു.എ.ഇ അനുവദിച്ചില്ല.ഇതോടെ ഇന്ത്യക്കെതിരായ ഭീകര വാദ കേസിലും കള്ളകടത്തിലും അന്വേഷണം വഴിമുട്ടുകയാണ്.നമ്മള്‍ കരുതിയത് പോലെ അല്ല യു.എ.ഇ.ഈ കേസില്‍ ആ രാജ്യം എടുത്ത് നിലപാടുകള്‍ ഇന്ത്യക്ക് തിരിച്ചടിയാവുകയാണ്.ഇന്ത്യക്ക് വേണ്ട പ്രധാന പ്രതിയായ ഫൈസലിനെ പോലും അറസ്റ്റ് ചെയ്ത് കൈമാറാനോ എന്‍.ഐ.എക്ക് വഴി ഒരുക്കി സഹായിക്കാനോ യു.എ.ഇ തയ്യാറാവുന്നില്ല.കോണ്‍സുല്‍ ജനറലും അറ്റാഷെയും ഇനി ഇന്ത്യയിലേക്കില്ല എന്നും അവര്‍ ഇന്ത്യ വിട്ടത് തിരിച്ചടിയായി എന്നും വിവരങ്ങള്‍ പുറത്ത് വന്നു.യു.എ.ഇയെ വിശ്വസിച്ച ഇന്ത്യക്ക് പറ്റിയ ഏറ്റവും വലിയ തിരിച്ചടിയാണിത്.കോണ്‍സുല്‍ ജനറലും അറ്റാഷെയും യു.എ.ഇയിലെ രാജകുടുംബവുമായി അടുത്തബന്ധമുള്ളവരാണ്.ഇവരുടെ സഹായത്തോടെ ഫൈസലും മറ്റുള്ളവരും യു.എ.ഇയില്‍നിന്നു മുങ്ങിയിരിക്കാമെന്ന സംശയമുണ്ട്.കോണ്‍സുല്‍ ജനറലും അറ്റാഷെയും പലകാര്യങ്ങളും മറയ്ക്കുന്നുണ്ടെന്നാണു സൂചന.യു.എ.ഇ.പൗരന്മാര്‍ക്കെതിരേ കേസെടുക്കാതെതന്നെ അവരില്‍നിന്നു വിശദാംശങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യമെന്ന് എന്‍.ഐ.എ.സംഘം ഇന്ത്യന്‍ എംബസി വഴി ദുബായ് അധികൃതരെ അറിയിച്ചിട്ടുണ്ട്.യു.എ.ഇക്ക് ഈ കേസില്‍ പലതും ഒളിപ്പിക്കാനുണ്ടോ എന്ന ചോദ്യത്തിന് യു.എ.ഇ വരും ദിവസങ്ങളില്‍ സ്വീകരിക്കുന്ന സമീപനം പോലെയേ പറയാനാകൂ.ഇന്ത്യ പോലെ ഉള്ള രാജ്യത്തോടെ എന്നും സഹ്കരിക്കുന്ന രാജ്യം ആയിരുന്നു യു.എ.ഇ.എന്നാല്‍ ഈ കേസിലെ ഇന്ത്യന്‍ പൗരന്‍ യു.എ.ഇയിലെ എവിടെയാണ് എന്ന് കണ്ടെത്താന്‍ അവിടുത്തേ പോലീസിനു വെറും മണിക്കൂറുകള്‍ മതി.അത് അവര്‍ ചെയുന്നില്ല എന്നത് എന്തുകൊണ്ട് എന്നും സംസയം ഉയരുന്നു/നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനായി ദുബായില്‍പോയ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)സംഘത്തിന് പ്രതിയായ ഫൈസല്‍ ഫരീദ് ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാന്‍ കഴിഞ്ഞില്ല എന്ന കേസന്വേഷണത്തേ സാരമായി ബാധിക്കും.ഡല്‍ഹിയില്‍നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.ഇവര്‍ മടങ്ങിയെത്തി.എന്‍.ഐ.എ.സംഘമെത്തുന്നതിനു മുമ്പേ ഫൈസല്‍ ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍പോയെന്നോ മറ്റു രാജ്യങ്ങളിലേക്കു കടന്നെന്നോ സംശയമുണ്ട്.ഇയാള്‍ കസ്റ്റഡിയിലുണ്ടെന്നു ദുബായ് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.ഇക്കാര്യത്തില്‍ ഉന്നത ഇടപെടല്‍ ആവശ്യമാണെന്ന പ്രതികരണമാണു ദുബായ് അധികൃതരില്‍നിന്നു ലഭിച്ചത്.പാസ്‌പോര്‍ട്ട് റദ്ദാക്കിയ വിവരമറിഞ്ഞതോടെ ദുബായ് പോലീസ് എത്തും മുമ്പേ ഫൈസല്‍ ഒളിവില്‍ പോയെന്നു കരുതുന്നു.പിടിയിലായാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നതിനാല്‍,ശിക്ഷാ കാലാവധി കഴിയുംവരെ ഇന്ത്യയിലേക്കു കയറ്റിവിടുന്നത് ഒഴിവാക്കാനുമാകും.കോണ്‍സുല്‍ ജനറലും അറ്റാഷെയും യു.എ.ഇയിലെ രാജകുടുംബവുമായി അടുത്തബന്ധമുള്ളവരാണ്.ഇവരുടെ സഹായത്തോടെ ഫൈസലും മറ്റുള്ളവരും യു.എ.ഇയില്‍നിന്നു മുങ്ങിയിരിക്കാമെന്ന സംശയമുണ്ട്.ദുബായ് അധികൃതര്‍ സഹകരിച്ചാല്‍ മാത്രമേ എന്‍.ഐ.എക്ക് അവിടെയെത്തി അന്വേഷണം നടത്താനാകൂ.കോണ്‍സുല്‍ ജനറലും അറ്റാഷെയും പലകാര്യങ്ങളും മറയ്ക്കുന്നുണ്ടെന്നാണു സൂചന.യു.എ.ഇ.പൗരന്മാര്‍ക്കെതിരേ കേസെടുക്കാതെതന്നെ അവരില്‍നിന്നു വിശദാംശങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യമെന്ന് എന്‍.ഐ.എ.സംഘം ഇന്ത്യന്‍ എംബസി വഴി ദുബായ് അധികൃതരെ അറിയിച്ചിട്ടുണ്ട്.ആരോപണവിധേയരായ കോണ്‍സുല്‍ ജനറലിനെയും അറ്റാഷെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇനി ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്നാണു സൂചന.