kerala

കാവി അജണ്ട നടപ്പാക്കുന്നു, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം; പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം നിയമസഭ ഏകകണ്ഠേന പാസാക്കി. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാര്‍ഗവും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. പൂര്‍ണപിന്തുണ നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.

ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. തെങ്ങുകളില്‍ കാവിനിറം പൂശിക്കൊണ്ട് ആരംഭിച്ച്‌ ഇപ്പോള്‍ ആ ജനതയുടെ ആവാസവ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞുവെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഒരു വനിതാ അംഗം തുടക്കമിട്ടു. സി.പി.എം നിയമസഭാ കക്ഷി വിപ്പും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജയാണ് പ്രമേയം അവതരിപ്പിച്ച്‌ ചര്‍ച്ചക്ക് തുടക്കമിട്ടത്. നന്ദിപ്രമേയ ചര്‍ച്ച മൂന്നുദിവസം തുടരും. നിയമസഭയില്‍ നന്ദിപ്രമേയം ശൈലജ അവതരിപ്പിക്കുന്നതോടെ ഇതിന് വനിതയെ നിയോഗിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടി കൂടിയായി സി.പി.എം മാറി.

Karma News Network

Recent Posts

ജയറാം-പാർവതി മോതിരം മാറ്റം നടത്തിയത് പരമ രഹസ്യമായി

കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക എന്ന ചക്കിയുടെയും നവനീത് ഗിരീഷിന്റെയും വിവാഹം.…

27 mins ago

താനൂർ കസ്റ്റഡി മരണം, പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌ത്‌ സിബിഐ സംഘം

മലപ്പുറം: മലപ്പുറം താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികലായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം…

29 mins ago

സൂര്യയുടെ മരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷാംശം സ്ഥിരീകരിച്ചു, അരളിപ്പൂവിൽ നിന്നാണോ എന്നറിയാൻ കെമിക്കൽ പരിശോധന നടത്തും

വിദേശത്ത് പോകാൻ നിൽക്കവേ വിമാനത്താവളത്തിൽ കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണപ്പെടുകയും ചെയ്ത ഹരിപ്പാട് പള്ളിപ്പാട് സൂര്യയുടെ മരണത്തിൽ…

52 mins ago

ഞാന്‍ മാത്രമല്ല, റോഷ്നയുടെ വെളിപ്പെടുത്തലിനോട് ഒറ്റ വരിയിൽ പ്രതികരിച്ച് മേയർ

ഡ്രൈവര്‍ യദുവിനെതിരായി നടി റോഷ്ന ആന്‍ റോയ് രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി ആര്യ രാജേന്ദ്രന്‍. ‘ഞാന്‍ മാത്രമല്ല’ എന്ന ഒറ്റ…

1 hour ago

ഓൺലൈൻ തട്ടിപ്പ്, 25 കോടി തട്ടിയ പ്രതി പിടിയിൽ

തൃശൂർ: 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി പിടിയിൽ. മലപ്പുറം കാളിക്കാവ് അമ്പലക്കടവ് സ്വദേശി മുഹമ്മദ് ഫൈസലിനെയാണ്…

1 hour ago

കിടപ്പ് രോഗിയായ ഭാര്യയെ ഇല്ലാതാക്കി, ഭർത്താവ് കസ്റ്റഡിയില്‍

കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് ക ഴുത്തറുത്തുകൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം.…

2 hours ago