topnews

കോവിഡ് വൈറസിനെ സ്വാഗതം ചെയ്ത് നോട്ടുപയോഗിച്ച് മൂക്കും വായും തുടക്കുന്ന വീഡിയോ ടിക് ടോക്കില്‍

ലോകമാകെയുള്ള കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെ ടിക് ടോക്ക് വീഡിയോയിലൂടെ പരിഭ്രാന്തി പരത്താന്‍ ശ്രമിച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കറന്‍സി നോട്ട് ഉപയോഗിച്ച് മൂക്കും വായും തുടയ്ക്കുകയും നോട്ടില്‍ നക്കുകയും ചെയ്യുന്ന വീഡിയോ ടിക് ടോക്കിലൂടെ പ്രചരിപ്പിച്ചതിനാണ് നാസിക് റൂറല്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സയ്യാദ് ജാമില്‍ ബാബു എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത കൊറോണയെ തുരുത്താന്‍ വന്‍ മുന്‍കരുതലുകള്‍ നടത്തുന്നതിനിടെയാണ് യുവാവിന്റെ ഇത്തരത്തിലൊരു പ്രവര്‍ത്തി.

വീഡിയോകള്‍ വൈറലായതിന് ശേഷം പോലീസ് നടപടി എടുത്തു. ഇന്ത്യന്‍ പീനല്‍ കോഡിലെ 153, 188 വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ 40കാരനായ മലേഗാവ് സ്വദേശിയാണ് അറസ്റ്റിലായത്. സംഭവത്തില്‍ അബ്ദുള്‍ ഖുറേഷി, സയാദ് ഹസ്സൈന്‍ അലി, സൂഫിയാന്‍ മുഖ്താര്‍ എന്നിവരെയും നാസിക് പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് വൈറസിന് ഇന്ത്യയിലേക്ക് സ്വാഗതം എന്ന തലക്കെട്ടിലാണ് ഇയാള്‍ ടിക് ടോക്കില്‍ വീഡിയോ പ്രചരിപ്പിച്ചത്. ദൈവികമായ ശിക്ഷയാണ് കൊവിഡെന്നും ഇത് തടയാനാവില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​കയാണ്. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 12 പേ​രാ​ണ് മ​രി​ച്ച​ത്. 601 പേ​ര്‍​ക്ക് രോ​ഗ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,902 ആ​യി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​വ​രെ രാ​ജ്യ​ത്ത് 900 കോ​വി​ഡ് കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്ന​ത്. 19 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. നി​സാ​മു​ദീ​നി​ലെ ത​ബ്‌ലീ​ഗ് സ​മ്മേ​ള​ത്തി​ല്‍ പ​ങ്കെ​ടു​ത്ത നൂ​റു​ക​ണി​ക്കി​ന് പേ​ര്‍​ക്കാണ് രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചത്. സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഇ​വ​രി​ല്‍​നി​ന്നും മ​റ്റു​ള്ള​വ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​ഞ്ഞൂ​റി​ല​ധി​കം കോ​വി​ഡ് കേ​സു​ക​ളാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മാ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 26 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​തും മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യ്ക്കു പി​ന്നി​ലു​ള്ള​ത് ത​മി​ഴ്നാ​ടാ​ണ്.

Karma News Network

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

8 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

9 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

9 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

10 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

11 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

12 hours ago