Home crime പോക്സോ കേസിൽ അഡ്വ ആളൂരിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പോക്സോ കേസിൽ അഡ്വ ആളൂരിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പോക്സോ കേസിൽ അഡ്വ ബി.എ ആളൂരിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുമ്പ് ആളൂരിനെതിരെ പീഢന പരാതി നല്കിയ സ്ത്രീ തന്നെ സമാനമായ പരാതി കുട്ടിയേ കൊണ്ട് നല്കിച്ചു എന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. കള്ള കേസാണ്‌ ഇതെന്നും തന്നെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന എന്നും അഡ്വ ആളൂർ കോടതിയിൽ ബോധിപ്പിച്ചു. മുൻ കൂർ ജാമ്യത്തിന്റെ അന്തിവ വിധി വരുന്നത് വരെ അറസ്റ്റ് തടയുകയായിരുന്നു.

കുട്ടിയുടെ അമ്മ സമാനമായ രീതിയിൽ നല്കിയ മറ്റൊരു പരാതിയും ഉണ്ട് എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു.

എറണാകുളം സെൻട്രൽ പോലീസാണ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ അനുമതിയില്ലാതെ കടന്നു പിടിച്ചു എന്നാണ് പരാതി.

പരാതിയെ തുടർന്ന് കുട്ടിയുടെ മൊഴി ചൈൽഡ് വെൽഫെയർ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.