പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിനത്തിൽ പാർട്ടി ഓഫീസിൽ വച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയേയാണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടി രാവിലെ പത്രം ഇടാൻ വന്നപ്പോഴായിരുന്നു അതിക്രമം. തുടർന്ന് പോക്സോ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ക്സോ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ. ഒ​ളി​വി​ലാ​യി​രു​ന്ന ചെ​ങ്ങ​ൽ കൊ​വ്വ​പ്പു​റം സ്വ​ദേ​ശി കെ.​പി. രാ​ജ​നെ (65) യാ​ണ് പ​ഴ​യ​ങ്ങാ​ടി എ​സ്.​ഐ. കെ.​കെ. തു​ള​സി അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി നി​ല​വി​ളി​ച്ച​തോ​ടെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. പ​യ്യ​ന്നൂ​ർ കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.