​ഗുരുമന്ദിരം പൊളിക്കാനുള്ള നീക്കത്തിന് തടയിട്ട് കോടതി, പൊലീസിനോട് റിപ്പോർ‌ട്ട് തേടി

ആലപ്പുഴ: അമ്പലപ്പുഴയിലെ ​ഗുരുമന്ദിരം പൊളിക്കുന്നതിനെ വിലക്കി. സംഭവത്തിൽ കോടതി പൊലീസിനോട് റിപ്പോർ‌ട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി മെയ് 20-ന് കേസ് വീണ്ടും പരിഗണിക്കും. പ്രതിഷേധം വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്തർ വ്യക്തമാക്കി.

കക്കാഴം 363-ാം നമ്പർ ​ഗുരുമന്ദിരം പൊളിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്റെ മറവിലാണ് ​ഗുരുമന്ദിരം പൊളിക്കാൻ ശ്രമം നടക്കുന്നത്. ​ ഗുരുമന്ദിരം നിൽക്കുന്ന 16 സെന്റ് സ്ഥലം വിൽക്കാനുള്ള നീക്കമാണ് നടക്കുന്നത്. നിക്ഷേപകർക്ക് പണം നൽകാനെന്ന പേരിലാണ് സ്ഥലം വിൽക്കാനൊരുങ്ങുന്നത്. ​

അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ ചാഴൂർ‌ സ്വദേശി സന്തോഷാണ് പിടിയിലായത്. 11,800 രൂപയാണ് ഇയാൾ കവർന്നത്. തിരക്കുള്ള സമയത്താണ് സന്തോഷ് കവർച്ച നടത്തുന്നത്. പ്രാർത്ഥിക്കുന്നതു പോലെ നിന്ന ശേഷം എതിർവശത്തെ സരസ്വതി മണ്ഡപത്തിന് മുൻപിലെ‌ ഉരുളിയിൽ നിന്ന് പണം മോഷ്ടിക്കുകയാണ് പതിവ്. മോഷ്ടിച്ച പണം ഇയാളിൽ നിന്നും കണ്ടെടുത്തു.