entertainment

ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്, ധ്യാന്റെ വാക്കുകള്‍ക്കെതിരെ എന്‍എസ് മാധവന്‍

മി ടൂ മൂവ്മെന്റിനെതിരെ പരിഹാസച്ചി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മി ടൂ മൂവ്മെന്റ് മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ അത് തനിക്കെതിരെയു ഉണ്ടാവുമായിരുന്നെന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞത്. ഇപ്പോഴിതാ ധ്യാന്റെ വാക്കുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് എന്‍ എസ് മാധവന്റെ പ്രതികരണം.

കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്, എന്നാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ധ്യാനിന്റെ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മി ടൂ ഇപ്പോഴല്ലേ വന്നെ. എന്റെ മി ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്, എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.

Karma News Network

Recent Posts

വിദേശജോലി വാ​ഗ്ദാനം ചെയ്ത് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

ഹരിപ്പാട്: ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം തഴവ കുതിരപ്പന്തി വേണാട്ടുശ്ശേരിൽ സൗപർണികയിൽ…

6 mins ago

കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകം, ആൺസുഹൃത്തിനെതിരെ പീഡനത്തിന് കേസ്

കൊച്ചി : ഫ്ലാറ്റിൽ നിന്ന് നവജാതശിശുവിനെ എറിഞ്ഞു കൊന്ന സംഭവം, യുവതിയുടെ ആൺ സുഹൃത്തിനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി…

23 mins ago

ബിസിനസ് പൊളിഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായി; ജോർജിനും കുടുംബത്തിനും 4 കോടിയോളം രൂപയുടെ ബാധ്യത; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

കുമളി∙ മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കടബാധ്യതയെന്ന് സൂചന. പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ…

24 mins ago

പഠിക്കുക, സ്വന്തമായി ഒരു ജോലി നേടുക, കല്യാണമെന്നാൽ ഒരു ട്രാപ്പ് ആണ്- കുറിപ്പ്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരിലുള്ള മർദനവും പീഡനവും വീണ്ടും ചർച്ചയാവുകയാണ്. ശരണ്യ എം ചാരു എന്ന എന്ന…

34 mins ago

ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലുവയസുകാരിയ്ക്ക് നാവിൽ ശസ്ത്രക്രിയ ; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

കോഴിക്കോട്: ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാലുവയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി…

55 mins ago

ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ, ആശങ്കയോടെ പ്രദേശവാസികൾ

തൃശൂർ : അതിരപ്പള്ളി വെറ്റിലപ്പാറിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ. തോട്ടിൽ തുണികഴുകാൻ എത്തിയ സ്ത്രീകളാണ് കണ്ടത്. അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന്…

58 mins ago