kerala

മാലാഖമാരായ നഴ്‌സുമാര്‍ക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്നത്

കൊറോണ വൈറസ് ലോകം മുഴുവന്‍ ഭീതി വിതയ്ക്കുകയാണ്. രോഗ വ്യാപനം തടയാനായി ഏവരും വീടുകളില്‍ ഒതുങ്ങി കൂടൂകയാണ്. എന്നാല്‍ അതിനും സാധിക്കാത്ത ചിലരുണ്ട്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ പ്രവര്‍ത്തകരും ഈ പട്ടികയില്‍ പെടുന്നു. ആരോഗ്യ പ്രവര്‍ത്തകരാണ് ഏറെ അഭിനന്ദനം അര്‍ഹിക്കുന്നത്. അതില്‍ പ്രത്യേകിച്ചും നഴ്‌സുമാര്‍. സ്വന്തം വീട്ടില്‍ പോകാനോ ഉറ്റവരെയും ഉടയവരെയും ഒരു നോക്ക് കാണാനോ സാധിക്കാതെ ആശുപത്രികളില്‍ കോവിഡ് 19 രോഗികള്‍ക്ക് ശുശ്രൂഷ നല്‍കി തുടരുന്ന നിരവധി നേഴ്‌സുമാരുണ്ട്. ഇത്തരത്തില്‍ ഒരു നഴ്‌സ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.

ഉറ്റവരെയും ഉടയവരെയും ഒരു നോക്ക് കാണാന്‍ സാധിക്കുന്നില്ല എന്ന് മാത്രമല്ല, സമൂഹം തങ്ങളെ ഒറ്റപ്പെടുത്തുന്നുണ്ടെന്നും തുറന്ന് പറയുകയാണ് പ്രശാന്തി മിനി എന്ന നേഴ്‌സ്. കോവിഡ് 19 നെതിരെ പോരാടുന്ന നഴ്‌സുമാര്‍ അനുഭവിക്കുന്ന മാനസീക ബുദ്ധിമുട്ടിന്റെ മറ്റൊരു കണ്ണുനിറപ്പിക്കുന്ന അനുഭവം ആണ് പ്രശാന്തി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ദൈവത്തിന്റെ മാലാഖ മാര്‍ ആണെന്നൊക്കെ പറഞ്ഞു ഒരു സമൂഹം നെഞ്ചില്‍ ഏറ്റുമ്പോള്‍ ഞങ്ങള്‍ക് തന്നെ അറിയാം നിശ്ചിത കാലത്തിന്റെ ഓഫര്‍ ആണെന്ന്.. നഴ്‌സ് ആയത് കൊണ്ട് കടകളില്‍ പോലും കയറ്റുന്നില്ല.. – അവര്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

ദൈവത്തിന്റെ മാലാഖ മാര്‍ ആണെന്നൊക്കെ പറഞ്ഞു ഒരു സമൂഹം നെഞ്ചില്‍ ഏറ്റുമ്പോള്‍ ഞങ്ങള്‍ക് തന്നെ അറിയാം നിശ്ചിത കാലത്തിന്റെ ഓഫര്‍ ആണെന്ന്.. നഴ്‌സ് ആയത് കൊണ്ട് കടകളില്‍ പോലും കയറ്റുന്നില്ല.. ഞങ്ങള്‍ക്കും personal needs ഉണ്ട്.. സമൂഹത്തില്‍ ഒരു വിലയും ഇന്നും ആരും തരുന്നില്ല .. കടയില്‍ പോയപ്പോള്‍ ഒരു ചേച്ചി നിങ്ങടെ ഹോസ്പിറ്റലില്‍ corona ഉണ്ടോന്ന് ചോദിച്ചു അതും കടയുടെ വെളിയില്‍ നിര്‍ത്തിക്കൊണ്ടാണ് ചോദിച്ചത്.. ഇല്ലെങ്കില്‍ അകത്തു കേറിക്കോളാന്‍ പറഞ്ഞു. ഇന്നലെ vegetable വാങ്ങാന്‍ പോയപ്പോഴും ingane. ഞങ്ങള്‍ നേഴ്‌സ് ആണെന്ന് കരുതിയുള്ള ഈ അയിത്തം ഒരു സാധാരണ മനുഷ്യനോട് ഉള്ള പരിഗണന പോലും കിട്ടുന്നില്ല .. U stay home we work for u എന്നൊക്കെ പറഞ്ഞിട്ട് എന്തിനാ.. വെറുതെ പറയാം.. അത്രേ ullu.. but എനിക്ക് abhimaname ഉള്ളു i m a NURSE എന്ന് പറയാന്‍…

Karma News Network

Recent Posts

ഇ.പി.ജയരാജൻ ഒരു തെറ്റും ചെയ്തില്ല, ഇഷ്ടമുള്ള രാഷ്ട്രീയം സെലക്ട് ചെയ്യാം

തിരുവനന്തപുരം : ബിജെപിയിലേക്ക് ആളൊഴുകുന്നതിൽ എന്തിന് ഇത്ര ടെൻഷൻ എന്ന് നെയ്യാറ്റിൻകരയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ മോഹൻകുമാർ. ഇ.പി യുടെ വീട്ടിലെത്തി…

3 mins ago

രാജ്യത്തിനായി പരിശ്രമിക്കണമെന്നോ ജനങ്ങളെ സേവിക്കണമെന്നോ ആഗ്രഹമില്ലാതെ പരസ്പരം തമ്മിലടിക്കുന്നു, ഇൻഡി സഖ്യത്തിനെതിരെ ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: പ്രത്യേക കാഴ്ചപ്പാടുകളില്ലാതെ പരസ്പരം തമ്മിലടിക്കുന്നവരാണ് ഇൻഡ്യ സഖ്യമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പാർട്ടിക്കുള്ളിൽ തന്നെ ചേരി…

23 mins ago

കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കൂട്ടഅവധി, 14 പേർക്കെതിരെ നടപടിയെടുത്തു

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ കൂട്ടഅവധി എടുത്ത സംഭവത്തിൽ 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024…

36 mins ago

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ, കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ…

1 hour ago

എയറിലായ മേയറെ നിലത്തിറക്കാൻ വന്ന ലുട്ടാപ്പി റഹിം ഇപ്പോൾ എയറിലായി

മേയർ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി റോഡിൽ കാണിച്ച ഷോയെത്തുടർന്ന് ബഹിരാകാശത്ത് നില്ക്കുന്ന ആര്യാ രാജേന്ദ്രനെ താഴെയിറക്കാം അല്ലെങ്കിൽ എങ്ങനെയെങ്കിലും ഈ…

1 hour ago

തടി കുറയ്ക്കാൻ 6 വയസുകാരനെ ട്രേഡ് മില്ലില്‍ വ്യായാമം ചെയ്യിച്ച് പിതാവ്, അമിത വ്യായാമം കുഞ്ഞിന്റെ ജീവനെടുത്തു

ന്യൂജേഴ്‌സി : ആറ് വയസുകാരന്റെ മരണത്തിൽ പിതാവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വ്യായാമം ആണ് കുഞ്ഞിന്റെ…

2 hours ago