topnews

കൊവിഡ്: സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് യോഗം വിളിച്ചത്. ഒമിക്രോണിന്റെ വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതലുകൾ ചർച്ചയാകും പ്രധാന അജണ്ട. ഓരോ സംസ്ഥാനവും എന്തൊക്കെ നടപടി സ്വീകരിച്ചു എന്നതടക്കം യോ​ഗം വിശദമായി പരിശോധിക്കും.

സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ദക്ഷിണാഫ്രിക്കയിൽ നിന്നും മുബൈയിൽ എത്തിയ ആളുടെ പരിശോധനാഫലവും,ദക്ഷിണാഫ്രിക്കയിൽ നിന്നും കർണാടകയിൽ എത്തിയ ആളുടെ പരിശോധനാഫലവും ലഭിക്കാനുണ്ട്.

ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷണത്തിൽ വയ്ക്കാനും 7ാം ദിവസം പരിശോധന നടത്താനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

അതിവേ​ഗം പടരുന്ന വൈറസ് ഇന്ത്യയിൽ മൂന്നാം തരം​ഗത്തിന് കാരണമാകുമോ എന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്. രോ​ഗ വ്യാപനത്തിനൊപ്പം രോ​ഗം ​ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടാതാരിക്കാനുള്ള നടപടികൾക്കാണ് സർക്കാർ ഊന്നൽ കൊടുക്കുന്നത്.

Karma News Editorial

Recent Posts

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

5 hours ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

5 hours ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

6 hours ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

6 hours ago

SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…

7 hours ago

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

8 hours ago