trending

ഒന്നരക്കോടി നൽകി,എംഎ യൂസഫലി മരണാനന്തര ആഗ്രഹം വെളിപ്പെടുത്തി, എന്റെ മരണശേഷവും മുടക്കമില്ലാതെ ഓരോ കോടി നൽകും,

ആദ്യമായാണ്‌ എം എ യൂസഫലി തന്റെ മരണാനന്തിര കാര്യങ്ങൾ ചെറുതായി എങ്കിലും ഒന്ന് പങ്കുവയ്ക്കുന്നത്. മരണ ശേഷം ഒന്നര കോടി രൂപ ഭിന്നശേഷിക്കാരുടെ സ്ഥാപനത്തിനു എല്ലാ വർഷവും നല്കാൻ എഴുതി വയ്ക്കും എന്നാണ്‌ പ്രഖ്യാപനം ഉണ്ടായത്

കാസർഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനെത്തിയ എംഎ യൂസഫലി ​ഗോപി നാഥ് മുതുകാടിന്റെയും കൂടെ നിന്നവരുടെയും ഹൃദയവും മനസും നിറച്ചു. എന്റെ മരണശേഷവും ഒരുകോടി രൂപവീതം എല്ലാവർഷവും നിങ്ങളുടെ കയ്യിലെത്തും. അങ്ങനെ വേണമെന്ന് ഞാൻ എഴുതിവയ്ക്കും, ഇപ്പോൾ ഒന്നരക്കോടി രൂപയും ഞാൻ തരുന്നെന്നാണ് എം.എ യൂസഫലി പറ‌ഞ്ഞത്. 83 കോടി രൂപ ചെലവിൽ ഭിന്നശേഷിക്കാർക്കായി ഒരു ആശുപത്രി എന്നതാണ് മുതുകാടിന്റെ സ്വപ്നം. ഇതിനൊപ്പം കാസർകോട് നിന്നും ഭിന്നശേഷിക്കാരായ ആയിരം കുട്ടികളെ ഏറ്റെടുക്കാനും അദ്ദേഹം തയാറെടുക്കുകയാണ്. ഈ പദ്ധതിക്ക് തുടക്കമിടുന്ന ചടങ്ങിലാണ് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി എം.എ യൂസഫലി എത്തിയത്.

കാസർഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനായി കഴക്കൂട്ടത്തെ ഡിഫറൻറ് ആർട് സെൻററിലെത്തിയ എം.എ യൂസഫലിയെ സ്നേഹവിരുന്നൊരുക്കിയാണ് കുരുന്നുകൾ സ്വീകരിച്ചത്. സെൻററിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള വിവിധ പഠനകേന്ദ്രങ്ങൾ യൂസഫലി ആദ്യം സന്ദർശിച്ചു. കുട്ടികളുടെ ചിത്രരചനകൾ കാണാനെത്തിയപ്പോൾ അതിവേഗം തൻറെ ചിത്രം ക്യാൻവാസിൽ പകർത്തിയ ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥി രാഹുലിനെ യൂസഫലി അഭിനന്ദിച്ചു

സംഗീത പഠന കേന്ദ്രമായ ബീഥോവൻ ബംഗ്ലാവിൽ പാട്ടുകൾ പാടി എതിരേറ്റ കൊച്ചുകൂട്ടുകാർക്കിടയിൽ യൂസഫലിയും ഇരുന്നു. പിന്നീട് സംഗീത ഉപകരണങ്ങൾ പഠിപ്പിക്കുന്ന കേന്ദ്രവും, മാജിക് പഠിപ്പിക്കുന്ന കേന്ദ്രവുമടക്കം സന്ദർശിച്ചു. സംഘഗാനത്തോടെയാണ് സെൻററിലെ നൂറിലധികം വരുന്ന അമ്മമാർ യൂസഫലിയെ എതിരേറ്റത്. അമ്മമാരുമായി സന്തോഷം പങ്കിട്ട് അൽപനേരം ചെലവഴിച്ചു.

കാസർഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിന് പിന്നാലെയാണ് ഡിഫറൻറ് ആർട് സെൻററിന് ഒന്നരക്കോടി രൂപയുടെ സഹായം കൈമാറുന്നതായി യൂസഫലി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവുമാണ് കാസർഗോഡ് കാഞ്ഞങ്ങാട് ആരംഭിക്കുന്ന ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിലുള്ളത്. കേന്ദ്രത്തിൻറെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും യൂസഫലി അറിയിച്ചു. എൻഡോസൾഫാൻ ദുരിതമേഖല കൂടിയായ കാസർഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുവാനുള്ള പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.

Karma News Network

Recent Posts

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

4 mins ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

38 mins ago

എൽഡിഎഫിൽ രാജ്യസഭാ സീറ്റിനെ ചൊല്ലി തർക്കം, പരസ്യ അവകാശവാദവുമായി കേരള കോൺഗ്രസും

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ തർക്കം. എളമരം കരീമിന്റേയും ബിനോയ് വിശ്വത്തിൻറെയും ജോസ് കെ മാണിയുടയും രാജ്യസഭയിലെ കാലാവധി…

1 hour ago

തൃശ്ശൂരിൽ വൻ ലഹരി മരുന്ന് വേട്ട, 15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാൻസ് പൊലീസ് പിടിച്ചെടുത്തു

തൃശ്ശൂർ: ചെറുത്തുരുത്തിയിൽ നിന്നും ലഹരി വസ്തുകൾ പിടികൂടി പൊലീസ്. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ് ചാക്കുകളാണ് പിടികൂടിയത്. രഹസ്യ…

2 hours ago

കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ഒൻപതു ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,…

3 hours ago

മദ്യലഹരിയിൽ വാഹനം ഓടിച്ചു, വഴിയരികിൽ ഉറങ്ങികിടന്നവരെ ഇടിച്ച് തെറിപ്പിച്ചു, യുവതി പിടിയിൽ

ചെന്നൈ: മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയരികിൽ കിടന്നുറങ്ങിയവരെ ഇടിച്ചു തെറുപ്പിച്ച കേസിൽ യുവതി പിടിയിൽ. അശോക് നഗർ സ്വദേശിനി വൈശാലിയാണ്…

3 hours ago