topnews

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വൻ നീക്കങ്ങളുമായി മോദി സർക്കാർ

എതിരാളികളേ അമ്പരപ്പിച്ച് വീണ്ടും നരേന്ദ്ര മോദി. അതി നിർണ്ണായകമായ തീരുമാനം ഉടൻ. സെപ്തംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ അസാധാരണ സമ്മേളനത്തിന്റെ പ്രഖ്യാപനം നടത്തി ഒരു ദിവസത്തിന് ശേഷം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, നിയമനിർമ്മാണം നടത്താൻ വമ്പിച്ച നീക്കങ്ങൾ ദ്രുതഗതിയിൽ തുടങ്ങി. ഇത് രാഷ്ട്രപതിയേ അറിയിച്ച് കഴിഞ്ഞു എന്നാണ്‌ സൂചനകൾ.

  • ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നേട്ടങ്ങൾ ഇങ്ങിനെ
  • നിയമ സഭയിലേക്കും പാർലിമെന്റിലേക്കും, തദ്ദേശ സ്ഥാപനങ്ങളിലേക്കും ഇലക്ഷൻ ഒന്നിച്ച് നടത്തിയാൽ ചിലവുകൾ പകുതിയായി കുറയും
  • വെവ്വേറെ നടത്തിയാൽ 4-5 മാസം സർക്കാർ ജീവനക്കാരുടെ ജോലി സമയം തിരഞ്ഞെടുപ്പിനായി നഷ്ടപ്പെടും
  • അനേക ലക്ഷം സർക്കാർ ജീവനക്കാരുടെ ജോലി ദിവസങ്ങൾ രാജ്യ പുരോഗതിക്കായി ഉപയോഗിക്കാൻ സാധിക്കും
  • 3 തിരഞ്ഞെടുപ്പ് വെവ്വേറെ നടത്തിയാൽ 6 മാസത്തോളം പെരുമാറ്റ ചട്ടം കാലാവധി വികസന മുരടിപ്പ് ഇടയാക്കും

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, നിയമ നിർമ്മാണം, നീക്കങ്ങൾ എന്നിവയ്ക്കായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ സർക്കാർ വെള്ളിയാഴ്ച കമ്മിറ്റി രൂപീകരിച്ചു. ഇതോടെ രാജ്യത്ത് വിപ്ലവകരമായ വൻ മാറ്റങ്ങൾ ഉണ്ടാവുകയാണ്‌. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വെളിച്ചത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിയമം വന്നാൽ എന്തു സംഭവിക്കും എന്ന് കാത്തിരുന്ന് കാണാനേ ആകൂ. പാർലമെന്റിന്റെ അസാധാരണ സമ്മേളനത്തിന്റെ അജണ്ട ഇനിയും വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ മുൻ രാഷ്ട്രപതിയുടെ കീഴിലുള്ള കമിറ്റി രൂപീകരണം ഇപ്പോൾ വൻ ചർച്ചയായി മാറി., ഇക്കാര്യത്തിൽ ഉടൻ നിയമനിർമ്മാണം കൊണ്ടുവരാനുള്ള സാധ്യത അന്വേഷിക്കുക മാത്രമല്ല, സമവായത്തിനും നിയമനിർമ്മാണത്തിന്റെ സുഗമമായ പാസാക്കലിനും മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെടുന്നതിനാണ് സമിതി രൂപീകരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതൽ, നരേന്ദ്ര മോദി വൻ നിയമ പരിഷ്കാരങ്ങളാണ്‌ ഇന്ത്യയിൽ നടപ്പാക്കിയത്

ഇപ്പോൾ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിയമം വന്നാൽ ഉണ്ടാകുന്ന മെച്ചങ്ങൾ ഇങ്ങിനെ.. നിയമ സഭയിലേക്കും പാർലിമെന്റിലേക്കും, തദ്ദേശ സ്ഥാപനങ്ങളിലേക്കും ഇലക്ഷൻ ഒന്നിച്ച് നടത്തിയാൽ ചിലവുകൾ പകുതിയായി കുറയും. സർക്കാർ ജീവനക്കാർ തിരഞ്ഞെടുപ്പിനായി ചിലവഴിക്കുന്ന 4 മാസത്തോളം സമയം മൂന്നിൽ ഒന്നായി കുറയും. അനേക ലക്ഷം സർക്കാർ ജീവനക്കാരുടെ ജോലി ദിവസങ്ങൾ രാജ്യ പുരോഗതിക്കായി ഉപയോഗിക്കാൻ സാധിക്കും. പെരുമാറ്റച്ചട്ട മാനദണ്ഡങ്ങൾ കാരണം ഒന്നിലധികം തെരഞ്ഞെടുപ്പുകൾ, മിക്കവാറും എല്ലാ വർഷവും രാജ്യത്ത് സർക്കാരിന്റെ പദ്ധതികൾ തടസപ്പെടുത്തുന്നു. ഇത് വികസന തടസം ഉണ്ടാക്കുന്നു.വികസനത്തെ ബാധിക്കുന്നതിനാൽ, മോദി “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്“ എന്നതിന്റെ ശക്തമായ വക്താവാണ്.

ഒരേസമയം വോട്ടെടുപ്പ് സംബന്ധിച്ച് ചർച്ച നടത്താനും സമവായത്തോടെ നടത്താനും പ്രധാനമന്ത്രി പലതവണ നിർദ്ദേശിച്ചിട്ടുണ്ട്1967 വരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടന്നിരുന്നെങ്കിലും ഏതാനും സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതോടെ ഈ പ്രവണത തകർന്നു. ഇനി ഇത് തിരികെ കൊണ്ടുവരാനുള്ള വൻ നീക്കമാണ്‌ അണിയറയിൽ ഒരുങ്ങുന്നത്.

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

41 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

58 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

2 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago