kerala

ആപ്പ് വഴി നടത്തിയതിയത് കോടികളുടെ ഓൺലൈൻ തട്ടിപ്പ്, പ്രതി പിടിയിൽ

തൃശൂർ : മൈ ക്ലബ് ട്രേഡ്സ് (എം.സി.ടി) എന്ന ഓൺലൈൻ ആപ് വഴി ജില്ലയിൽ അഞ്ചു കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചേറ്റുപുഴ കണ്ണപുരം സ്വദേശിയായ വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹൻ (46) എന്നയാളെയാണ് തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മൈ ക്ലബ് ട്രേഡ്സ് എന്ന ഓൺലൈൻ തട്ടിപ്പിന്റ മുഖ്യ സൂത്രധാരനും പ്രമോട്ടറും നിയമോപദേശകനുമായിരുന്നു പ്രതി.

എംസിടി എന്ന മൊബൈൽ ആപ്ലിക്കേഷൻ ആളുകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് കൊടുത്തശേഷം 256 ദിവസംകൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പു നടത്തിയിരുന്നത്. ഇതിനായി ആളുകളിൽ നിന്ന് പണം നേരിട്ട് സ്വീകരിക്കുകയും ചെയ്യും.

പണം ആപ്പിൾ നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ ഫോണിൽ പണത്തിനു തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. കേസിൽ ആകെ 13 പ്രതികളാണുള്ളത്.

karma News Network

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

9 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

9 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

9 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

10 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

11 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

11 hours ago