kerala

നിയമസഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : നിയമസഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, കുറുക്കോളി മൊയ്തീന്‍, എ.കെ.എം. അഷ്‌റഫ്, ഉമാ തോമസ് എന്നിവരാണ് സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാലത്തേക്ക് നിരാഹാരമിരിക്കുക. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാവാത്തതിലും സര്‍ക്കാര്‍ ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ നടപടി തുടരുന്നതിനെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

പ്രതിപക്ഷത്തിന്റെ ഈ നടപടി സഭയുടെ ചട്ടങ്ങള്‍ക്ക് അനുസൃതമായ കാര്യമല്ലെന്ന് മന്ത്രി രാജന്‍ പറഞ്ഞു.
സത്യാഗ്രഹം പ്രഖ്യാപിച്ചത് സഭയുടെ നടത്തിപ്പിനോടുള്ള വെല്ലുവളിയാണ്. സ്പീക്കര്‍ പ്രത്യേക റൂളിങ് നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രതിപക്ഷത്തിന്റെ സമീപനം കേരളത്തിന്റേത് പോലെയൊരു സംസ്ഥാന നിയമസഭയ്ക്ക് ചേര്‍ന്നതല്ലെന്ന് ചൂണ്ടിക്കാട്ടി. ‘നേരത്തെ, സഭയില്‍ സ്പീക്കറെ തന്നെ അവഹേളിക്കുന്ന രീതിയില്‍ സമാന്തര സ്പീക്കറെയടക്കം നിയമിച്ച്‌ സഭ നടത്തി.

അതിന് റൂളിങ് നല്‍കി. തുടര്‍ന്നും സഭാസമ്മേളനം നടത്തിക്കില്ലെന്ന രീതിയിലാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവും ഉപനേതാവും ദീര്‍ഘകാലത്തെ പരിചയമുള്ളവരാണ്.’, സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷം ബോധപൂര്‍വമാണ് സഭ തടസ്സപെടുത്തുന്നതെന്ന് ആരോപിച്ച തദ്ദേശമന്ത്രി എം.ബി. രാജേഷ് സമാന്തര സഭ നടത്തിയ പ്രതിപക്ഷത്തിനെതിരെ റൂളിങ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

Karma News Network

Recent Posts

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

17 mins ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

1 hour ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

2 hours ago

കൊല്ലത്ത് വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി, ഇരുവിഭാ​ഗവും പരാതി പിൻവലിച്ചു

കൊല്ലം: ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി. മര്‍ദനമേറ്റതായി പറഞ്ഞ ഡോ. ജാന്‍സി ജെയിംസ് പരാതി…

3 hours ago

കെജ്രിവാളിന്റെ പിഎ മോശമായി പെരുമാറിയെന്ന സ്വാതിയുടെ ആരോപണം, ശരിവെച്ച്‌ എ.എ.പി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി…

3 hours ago

വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന, എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

തളിപ്പറമ്പ്: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന നടത്തിവന്ന സംഘത്തിലെ രണ്ടു യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ. അ​ള്ളാം​കു​ള​ത്തെ പൂ​മം​ഗ​ലോ​ര​ക​ത്ത് എ​ണ്ണ​വീ​ട്ടി​ല്‍ പി.​എ. ഷ​മ്മാ​സ് (23),…

3 hours ago