topnews

നിയമസഭയിൽ പ്രതിപക്ഷം ബഹളം; ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം. ബജറ്റിൽ ഇന്ധനസെസ് ഏർപ്പെടുത്തിയതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. നികുതി വർധനയിൽ പ്രതിഷേധിച്ച് എംഎൽഎ ഹോസ്റ്റലിൽനിന്ന് കാൽനടയായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും യുഡിഎഫ് നേതാക്കളും പ്രതിഷേധത്തിനു നേതൃത്വം നൽകി.

കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിലുള്ള നികുതി വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം സഹകരിക്കാത്തത് നിർഭാഗ്യകരമാണെന്ന് സ്പീക്കർ പറഞ്ഞു. ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തു. നിയമസഭാ സമ്മേളനം ഇന്ന് ഇടക്കാലത്തേക്ക് പിരിയും. ജനങ്ങളോട് സർക്കാരിനു പുച്ഛമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ജനങ്ങൾ പ്രയാസപ്പെടുമ്പോഴാണ് നാലായിരം കോടിയുടെ നികുതി നിർദേശങ്ങളുമായി വന്നിരിക്കുന്നത്. അത് വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. പ്രതിപക്ഷത്തിന്റെ ധാർമിക ഉത്തരമാണ് നിറവേറ്റുന്നത്. അഹങ്കാരം തലയ്ക്കു പിടിച്ച സർക്കാരാണിത്. അവർക്ക് പ്രതിപക്ഷത്തോട് പരിഹാസമാണ്. ജനങ്ങളോട് പുച്ഛമാണ്. ജനങ്ങളെ മറന്നാണ് സർക്കാർ പോകുന്നത്. തുടർഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

7 mins ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

11 mins ago

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

41 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

49 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

59 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

1 hour ago