topnews

പ്രധാനമന്ത്രിയാണ്‌ പാർലിമെന്റ് ഉല്ഘാടനം ചെയ്യേണ്ടത് – രാഷ്ട്രപതി

പാർലിമെന്റ് ഉല്ഘാടനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം അനവസരത്തിലെന്ന് സൂചന നല്കി ഇന്ത്യൻ പ്രസിഡന്റ്. എന്തിനേ പറ്റിയാണോ പ്രതിപക്ഷം വിവാദം ഉണ്ടാക്കിയത് ആ വിഷയത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നിർണ്ണായക പ്രസ്ഥാവനയാണ്‌ വന്നത്. പ്രധാനമന്ത്രി, ഇന്ത്യയിലെ ജനങ്ങളുടെ ജനകീയ പ്രതിനിധിയാണ്. ഉദ്ഘാടന ചടങ്ങിന് ചുക്കാൻ പിടിക്കാനുള്ള ഉചിതമായ തിരഞ്ഞെടുപ്പായിരുന്നു പ്രധാന മന്ത്രിയേ നിയോഗിച്ചതിലൂടെ. രാഷ്ട്രപതിയെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിന്റെ പേരിൽ നിരവധി പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ചപ്പോഴും, ചടങ്ങിൽ വായിച്ച സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അടിവരയിട്ട് പറഞ്ഞു, മുർമുവിന്റെ പ്രസ്താവന രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് വായിച്ചു. അതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ പ്രതിപക്ഷ ബഹിഷ്കരണം എന്തിനു വേണ്ടീ ആയിരുന്നോ അത് ചീറ്റുകയായിരുന്നു

രാഷ്ട്രപതി ദൗപതി മുർമുവിന്റെ പ്രസ്ഥാവനയിൽ നിന്നും…ഭരണഘടനാ നിർമ്മാതാക്കൾ വിഭാവനം ചെയ്തത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ജനപ്രതിനിധികളാൽ നയിക്കപ്പെടുന്ന ഒരു രാഷ്ട്രമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഈ ജനാധിപത്യ വിശ്വാസത്തിന്റെ പാർലിമെന്റിലേ ഏറ്റവും വലിയ പ്രതീകം പ്രധാനമന്ത്രിയാണ്‌. ആ പ്രധാനമന്ത്രി ഈ പാർലിമെന്റ് ഉല്ഘാടനം ചെയ്യുന്നതിൽ അഭിമാനിക്കാം – രാഷ്ട്രപതി പറഞ്ഞു.പുതിയ പാർലമെന്റ് “രാജ്യത്തിന്റെ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും ആത്മാവിനെ ശക്തിപ്പെടുത്തുമെന്ന്“ തനിക്ക് ഉറപ്പുണ്ടെന്നും ദൗപതി മുർമു കൂട്ടി ചേർത്തു.ഈ പാർലിമെന്റ് ഉല്ഘാടനം ഇന്ത്യയിലെ ജനങ്ങൾക്ക് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും കാര്യമാണ് എന്നും പറഞ്ഞു

രാഷ്ട്രപതിയുടെ സന്ദേശം പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിന്റെ അടിക്കല്ല് ഇളക്കുകയാണ്‌. പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ പ്രസ്താവന, പ്രതിപക്ഷത്തിന്റെ ”മനപ്പൂർവ്വം ഒഴിവാക്കൽ“ എന്ന ആരോപണത്തിനു മറുപടിയാണ്‌. ഇന്ത്യയുടെ ജനാധിപത്യ യാത്രയിലെ സുപ്രധാന നാഴികക്കല്ല് എന്നാണ്‌ ഉല്ഘാടനത്തേ രാഷ്ട്രപതി വിശേഷിപ്പിച്ചത്. ഇന്ത്യൻ ജനാധിപത്യം രിദ്ര പശ്ചാത്തലത്തിൽ ജനിച്ചവരെപ്പോലും നേതൃനിരയിലേക്ക് ഉയർത്താൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു.കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി, നമ്മുടെ പാർലമെന്റ് നിരവധി സുപ്രധാന നയ തീരുമാനങ്ങളുടെ പ്രഭവകേന്ദ്രമാണ്. രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനകരമായ നിരവധി മാറ്റങ്ങൾ പാർലമെന്റ് വരുത്തിയിട്ടുണ്ട്,“ രാഷ്ട്രപതി കൂട്ടിച്ചേർത്തു. നമ്മുടെ ജനാധിപത്യ യാത്രയിലെ സുപ്രധാന നിമിഷമാണ് പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ, പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം നമ്മുടെ ജനാധിപത്യ ആദർശങ്ങളോടുള്ള നമ്മുടെ തുടർച്ചയായ പ്രതിബദ്ധതയുടെ പ്രധാന അടയാളമാണ്. ജനങ്ങളുടെ അഭിലാഷങ്ങൾക്കൊപ്പം, ശോഭനമായ ഭാവിയിലേക്ക് അത് നമ്മെ നയിക്കുന്നു. ഈ കെട്ടിടം പണിയാൻ രാപ്പകൽ അധ്വാനിച്ച ആളുകളെ ഞാൻ അഭിനന്ദിക്കുന്നു, ഈ പുതിയ പാർലമെന്റ് പുതിയ മാതൃകകൾ സൃഷ്ടിക്കുമെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു- രാഷ്ട്രപതി പറഞ്ഞു.

ഇനിയാണ്‌ ചില വസ്തുതകൾ അറിയേണ്ടത്. പ്രതിപക്ഷം രാഷ്ട്രപതിക്ക് വേണ്ടി ബഹളം വയ്ച്ചപ്പോൾ ഒന്നും എന്തുകൊണ്ടായിരിക്കും ഇത്തരത്തിൽ ഒരു പ്രസ്ഥാവന രാഷ്ട്രപതി ഭവൻ പുറപ്പെടുവിക്കാതിരുന്നത്. വിവാദത്തിൽ രാഷ്ട്രപതിയുടെ ഒറ്റ വാക്ക് മതിയായിരുന്നു എല്ലാം തണുപ്പിക്കാൻ. എന്നാൽ ഉല്ഘാടന ദിവസം രാഷ്ട്രപതി ഭവൻ പാർലിമെന്റിലേക്ക് അയച്ച സന്ദേശത്തിൽ മാത്രമായിരുന്നു രാഷ്ട്രപതിയുടെ നിലപാട് വ്യക്തമാക്കൽ. ഇതിനു കാരണം ഉണ്ട്. 20 പ്രതിപക്ഷ കക്ഷികൾ ഉല്ഘാറ്റനം ബഹിഷ്കരിക്കുന്നത് ഉർവശീ ശാപം ഉപകാരം ആയാണ്‌ കേന്ദ്ര സർക്കാർ കണ്ടത്. അവർ വന്നാൽ അവിടെ മുദ്രാവാക്യം വിളിയും അലങ്കോലമാക്കലും ബഹളവും ഉണ്ടാക്കും. മാത്രമല്ല പൂകജളും പ്രാർഥനകളും മുടക്കുകയോ വിമർശിക്കുകയോ ചെയ്യും. ഇന്നലെ പാർലിമെന്റിൽ നടന്ന പൂജകളേ മത ചടങ്ങ് എന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയനെ നമ്മൾ കണ്ട്. എന്നാൽ ഒരു മതത്തിന്റെ ചടങ്ങ് എന്നാണ്‌ പിനറായി വിജയൻ പറഞ്ഞത്. പക്ഷേ അവിടെ ഹിന്ദു ആചാര പൂജകൾ മാത്രമല്ല നടന്നത്. ഖുറാൻ വായിച്ച് പ്രാർഥന നടത്തി. ബൈബിൾ വായിച്ച് വൈദീകൻ പ്രാർഥിച്ചു, സിഖ് മത ആചാര പൂജകൾ നടത്തി, ബുദ്ധർ, ജൈനർ, ഗോത്ര വർഗക്കാർ അങ്ങിനെ നിരവധി മത വിഭാഗത്തിന്റെ പൂജകൾ നടന്നത് മുഖ്യമന്ത്രി കാണാതെ ഹിന്ദു പൂജകൾ മാത്രം കാണുകയായിരുന്നു.

എന്തായാലും പാർലിമെന്റ് ഉല്ഘാടനം വിവാദങ്ങളും ബഹളങ്ങലും ഒന്നും ഇല്ലാതെ തികഞ്ഞ ശാന്തമായ അന്തരീക്ഷത്തിൽ നടത്തുവാൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ പ്രതികരണം വൈകിപ്പിച്ചത് ആസൂത്രിതം എന്നും കരുതുന്നു.

Karma News Network

Recent Posts

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

21 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

45 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

46 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

1 hour ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

1 hour ago

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

2 hours ago