Home Premium പാർട്ടി അപകടത്തിൽ, ഉത്തര മലബാറിൽ രാഷ്ട്രീയ കലാപത്തിനു നീക്കം

പാർട്ടി അപകടത്തിൽ, ഉത്തര മലബാറിൽ രാഷ്ട്രീയ കലാപത്തിനു നീക്കം

മലബാറിൽ രാഷ്ട്രീയ കലാപത്തിനു നീക്കം. ജനവും പോലീസും ജാഗ്രത. പാർട്ടിയും മുഖ്യമന്ത്രിയും കുടുംബവും ഏറെ പ്രതിസന്ധിയിലാണ്‌. ലോക്സഭാ ഇലക്ഷൻ വരുന്നു. ഇതിനിടെ വിഷയം മാറ്റി മറിക്കാൻ വലിയ രാഷ്ട്രീയ കലാപത്തിനു ക്വട്ടേഷനും ആഹ്വാനവും. ആർ എസ് എസ് നേതാക്കളേ ലക്ഷ്യം ഇടുന്നു എന്ന വിവരങ്ങളും ലഭിച്ചിരിക്കുകയാണ്‌.

സിപിഎം കൊയ്ലാണ്ടി ലോക്കൽ സെക്രട്ടറി പിവി സത്യനാഥിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. സിപിഎം ഒരു പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങൾ സാധാരണ ​ഗതിയിൽ ആവർത്തിക്കുന്നത്. കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ എപ്പോഴും ഉണ്ടാകുന്നത് സിപിഎം പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്തും സാഹചര്യത്തിലുമാണ്.

ഉത്തര മലബാറിൽ വലിയ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കളമൊരുക്കുന്ന നാടകങ്ങൾ അണിയറയിൽ നടത്തുന്നു എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിന്റെ പിന്നിൽ പാർ‌ട്ടിയിലെ പ്രതിസന്ധിയാണ്. സിപിഎം എക്കാലത്തും പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ ഉത്തര മലബാർ കൊലക്കളമാകും. പാനൂരും കണ്ണൂരും തലശേരിയും കാസർകോടും വടകരയും ഒഞ്ചിയവും എല്ലാം കൊലക്കളമാക്കാനുള്ള ഏറ്റവും വലിയ നീക്കമാണ് അണിയറയിൽ നടക്കുന്നത്.