topnews

ചൊറിയണം കൊണ്ട് മുണ്ടിനടിയിൽ ഇടുക,തെറികൾ വിളിക്കുക, ഇതാണോ ഫെമിനിസം, പി സി ജോർജ്ജ്

അസ്ലീല വീഡിയോ പോസ്റ്റ് ചെയ്യുന്ന യൂട്യൂബർ വിജയ് പി നായരെ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുൾപ്പെടെ മൂന്നു പേർ ചേർന്ന് കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പിസി ജോർജ്. ഈ പറയുന്നവർ ആംബുലൻസിൽ പെൺകുട്ടിയെ പീഡിപ്പിച്ചപ്പോൾ എവിടെയായിരുന്നുവെന്നും ഇതെല്ലാം പേരുണ്ടാക്കാനുള്ള വേലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വില കളയുന്ന നടപടിയാണ് ഭാഗ്യലക്ഷ്മിയടക്കമുള്ളവർ സ്വീകരിച്ചത്.

ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഏറ്റവും ദുഃഖം തോന്നി, ഫെമിനിസത്തിന് ഒരു വിലയില്ലേ?, സ്ത്രീത്വത്തിന് വിലയില്ലേ?, സ്ത്രീത്വത്തിന്റെ വില കളയുന്ന നടപടിയാണ് ഇവര്‍ സ്വീകരിച്ചത്. വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ടും ശരിയല്ല.

ഇത്രമോശം ഭാഷയില്‍ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ പക്ഷം. എന്നാല്‍ നടപടി ഇതല്ല. ഇവരുപോയി അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കിലും ഇത്ര പ്രശ്‌നമില്ലായിരുന്നു. ചൊറിയണം കൊണ്ട് മുണ്ടിനടിയില്‍ ഇടുക, മഷി ഒഴിക്കുക, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുക. അതില്‍ ആ തെറി വിളിക്കുന്ന പെണ്‍കുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി.

അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വം. ഈ പറയുന്നവര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ എവിടെയായിരുന്നു. അപ്പോള്‍ ഇതെല്ലാം പേരുണ്ടാക്കാനുള്ള വേലയാണ്.’ -പി സി ജോര്‍ജ് പറഞ്ഞു

 

Karma News Network

Recent Posts

ആലുവയിൽ കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിൽ പരിശോധന, പിടികൂടിയത് നാല് തോക്കും 20 വെടിയുണ്ടകളും

കൊച്ചി∙ ആലുവയ്ക്കടുത്ത് ആലങ്ങാട് ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 4 തോക്കുകൾ പിടികൂടി. ആലുവ…

3 mins ago

മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികാശംസകളറിയിച്ച് രമേശ് പിഷാരടി

മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികാശംസകളറിയിച്ച് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിലൂടെയാണ്‌ രമേശ് പിഷാരടി വിവാഹ വാർഷികാശംസകളറിയിച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് ഇരുവർക്കും…

17 mins ago

നീറ്റ് പരീക്ഷയില്‍ വന്‍ ആള്‍മാറാട്ടം, എംബിബിഎസ് വിദ്യാർത്ഥി ഉൾപ്പെടെ 6 പേർ പിടിയിൽ, അറസ്റ്റ്

ജയ്പൂർ: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസിൽ എംബിബിഎസ് വിദ്യാർത്ഥി ഉള്‍പ്പെടെ ആറ് പേർ പിടിയിൽ. നീറ്റ് പരീക്ഷ…

28 mins ago

മേയർക്കും എംഎൽഎയ്‌ക്കും കനത്ത തിരിച്ചടി; യദുവിന്റെ ഹർജിയിൽ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി.…

1 hour ago

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാ​ഗത്ത് പന്ത് തട്ടി പതിനൊന്നുകാരന് ദാരുണാന്ത്യം

ക്രിക്കറ്റ് കളിക്കുന്നതിനിടെ ജനനേന്ദ്രിയത്തില്‍ പന്തുതട്ടി പതിനൊന്നുകാരന് ദാരുണാന്ത്യം. കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കവെ ശൗര്യ എന്ന കുട്ടിയാണ് ജനനേന്ദ്രിയത്തില്‍ പന്തുതട്ടി മരിച്ചത്.…

1 hour ago

ചൂടിന് ആശ്വാസം, ഈ ജില്ലകൾക്ക് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : ഉഷ്ണത്തിന് നേരിയ ആശ്വസമേകാൻ മഴ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച മലപ്പുറത്തും വയനാടും വെള്ളിയാഴ്ച ഇടുക്കിയിലും യെല്ലോ…

1 hour ago