crime

പേരാമ്പ്ര അനു കൊലപാതകം, നിർണായക തെളിവ് നശിപ്പിക്കാൻ ശ്രമം, പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയിലെ അനു കൊലപാതകക്കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീനയെ അറസ്റ്റ് ചെയ്ത് പോലീസ്. മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. കേസില്‍ നിര്‍ണായക തെളിവുകൾ തേടി പ്രതി മുജീബിന്‍റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ ഭാര്യ റൗഫീന ശ്രമിച്ചതായി നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.

കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്മാന്‍റെ വീട്ടിൽ പൊലീസെത്തിയത്. ഈ വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചുവെന്നും ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തതെന്നുമാണ് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നത്.

മോഷണ സ്വർണ്ണം വിറ്റ 1,43000 രൂപ റൗഫീനക്ക് മുജീബ് നൽകിയിരുന്നു. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം കൂട്ടുകാരിയുടെ കയ്യിൽ ഏൽപ്പിച്ചു. ഈ പണം പൊലീസ് പിന്നീട് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളിൽ മുജീബ് ധരിച്ച പാന്‍റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ്.

കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്നയായാണ് മൃതദേഹം കിടന്നത്. സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ പിടിയിലായത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാൾ കൊടും ക്രിമിനലാണെന്നത് മനസിലായത്.

മോഷണം, പിടിച്ചുപറി ഉള്‍പ്പടെ അറുപതോളം കേസുകളില്‍ പ്രതിയായ മുജീബ് ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളില്‍ മാത്രമാണ്. കരുതല്‍ തടങ്കലില്‍ വെക്കാനും ജില്ലകളിലേക്കുള്ള പ്രവേശനം തടയാനുമുള്ള കാപ്പ പോലുള്ള നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്രയും കേസുകളില്‍ ഉള്‍പ്പെട്ട മുജീബിന് സ്വര്യവിഹാരം നടത്തിയത്. കൊണ്ടോട്ടിയിലാണ് ഇയാളുടെ വീട്. ഇവിടെ മാത്രം 13 കേസുകളുണ്ട്.

Karma News Network

Recent Posts

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…

2 seconds ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ, അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…

37 mins ago

കുട്ടിക്കാനത്ത് 600 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് അപകടം, രണ്ടുപേർ മരിച്ചു, നാലുപേരുടെ നില ഗുരുതരം

കുട്ടിക്കാനം: കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ദേശീയപാതയിൽ കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപം കാർ കൊക്കയിലേക്ക്…

1 hour ago

യുകെയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ, പ്രവാസികളിൽ പരിഭ്രാന്തി

ഗ്ലാസ്കോ :യുകെയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ.വിഘ്നേഷ് വെങ്കിട്ടരാമൻ (36) ആണ് മരിച്ചത്. യുകെയിൽ ജോലി സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, ജോലി…

2 hours ago

കസ്റ്റഡിയിലെടുത്ത പ്രതി പോലീസിനെ വെട്ടിച്ച് കടന്നു, വ്യാപക തിരച്ചിൽ

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കാരക്കോണം സ്വദേശി ബിനോയ് എന്ന അച്ചൂസ്…

2 hours ago

മാർക്സിസ്റ്റ് പാർട്ടിയുടെ 21 വയസുള്ള അത്ഭുതം, മേയറെന്ന വിഢിയെ ചുമക്കേണ്ട ഗതികേടിൽ തിരുവനന്തപുരം കേർപ്പറേഷൻ

തിരുവനന്തപുരം: മേയറുടെ ധിക്കാരത്തിനും ഭരണസ്തംഭനത്തിനുമെതിരെ ബി ജെപിയുടെ പ്രതിഷേധ ധർണ്ണ. രാഷ്ട്രീയപാർട്ടിയെന്ന നിലയ്ക്ക് അപകടകരമായ ഒരു രാഷ്ട്രീയ സംസ്കാരം സംസ്ഥാനത്ത്…

3 hours ago