Home crime മലപ്പുറത്ത് ഷർട്ടിന്റെ ബട്ടൻസ് ഇടാത്തതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി

മലപ്പുറത്ത് ഷർട്ടിന്റെ ബട്ടൻസ് ഇടാത്തതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി

മലപ്പുറം. ഷർട്ടിന്റെ ബട്ടൻസ് ഇടാത്തതിന്റെ പേരിൽ വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി. വളാഞ്ചേരി വി.എച്ച്.എസ്.എസ് വിദ്യാർത്ഥി എ.പി അഭിനവിനാണ് പ്ലസ് ടു വിദ്യാർത്ഥികളിൽ നിന്നും ക്രൂര മർദ്ദനമേറ്റത്.

ഷർട്ടിന്റെ ബട്ടൻസ് ഇടാത്തതിന്റെ പേരിൽ അഭിനവിനെ ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് റാഗ് ചെയ്യുകയായിരുന്നു. പിന്നീട് നടന്ന വാക്കു തർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നെന്ന് അദ്ധ്യാപകർ പറഞ്ഞു. തുടർന്ന് അദ്ധ്യാപകർ ചേർന്ന് വിദ്യാർത്ഥികളെ പിടിച്ചു മാറ്റുകയായിരുന്നു.

അഭിനവിന്റെ കാലിനു പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി വളാഞ്ചേരി പോലീസ് അറിയിച്ചു.