ബോംബ് പൊട്ടി കൊല്ലപെട്ടയാളും സിപിഎമ്മിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം. പ്രകാശനാണ് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെ രക്തസാക്ഷിയായി ചിത്രീകരിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയത്.കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് മരിച്ച ഷെറിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി സിപിഎം പ്രവർത്തകർ രംഗത്ത് വരുന്നതെന്ന് ശ്രദ്ധേയമാണ്.

ഏപ്രിൽ അഞ്ചിനായിരുന്നു പാനൂരിൽ ബോംബുണ്ടാക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളാണ് അറസ്റ്റിലായത്. ഒരിടവേളയ്‌ക്ക് ശേഷം കണ്ണൂരിലെ ബോംബ് രാഷ്‌ട്രീയം ഇതോടെ ചർച്ചയാവുകയും ചെയ്തു.ബോംബുണ്ടാക്കുന്നതിനിടെ മരിച്ചയാളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സിപിഎം മുതിർന്ന നേതാക്കൾ എത്തിയതും വൻ വിവാദമായി. കേസിൽ അറസ്റ്റിലായവരെ അനുകൂലിക്കുന്ന പ്രസ്താവനയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും നടത്തിയത്. ഇതും നിരവധി ആക്ഷേപങ്ങളുയർത്തി.

സ്ഫോടനത്തിന് പിന്നാലെ സമീപ പ്രദേശത്ത് നിന്നും ഒളിപ്പിച്ചുവച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മിന്റെ എതിരാളികളെ നേരിടാൻ തയ്യാറാക്കിയ ബോംബായിരുന്നു പൊട്ടിത്തെറിച്ചതെന്നാണ് ആരോപണം. പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ പ്രതികരണങ്ങൾ ഈ ആരോപണം ശരിവയ്‌ക്കുന്ന തരത്തിലായിരുന്നു.
അതേസമയമ ,ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഈ ബോബ് നിര്‍മ്മാണത്തിനു കാരണമെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എതിരാളികളായ ഗുണ്ടാ സംഘത്തെ ആക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയത്. മുളിയാന്തോട് സംഘത്തെ നയിച്ചത് പരിക്കേറ്റ വിനീഷായിരുന്നു.കൊളവല്ലൂര്‍ സ്വദേശി ദേവാനന്ദിന്റെ സംഘവുമായി ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു.

മാര്‍ച്ച് എട്ടിന് ക്ഷേത്രോത്സവത്തിനിടെയും സംഘര്‍ഷമുണ്ടായി. പിടിയിലായ എല്ലാവര്‍ക്കും ബോംബ് നിര്‍മാണത്തെ കുറിച്ച് അറിവുണ്ട്.അറസ്റ്റിലായ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹി അമല്‍ ബാബു ബോംബ് ഒളിപ്പിച്ച സംഘത്തിലുളളയാളാണെന്നും പൊലീസ് വിശദീകരിക്കുന്നു.

കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉള്‍പ്പെടെ പന്ത്രണ്ട് പേരാണ് പ്രതികള്‍. ഇതില്‍ ആറ് പേര്‍ അറസ്റ്റിലായി. രണ്ട് പേര്‍ ഒളിവിലാണ്. ഒളിവിലുളള ഡിവൈഎഫ്‌ഐ ഭാരവാഹി ഷിജാലാണ് ബോംബ് നിര്‍മാണത്തിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. കുന്നോത്തുപറമ്പ് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിജാല്‍. അമല്‍ ബാബു, അതുല്‍, സായൂജ് എന്നിവരാണ് അറസ്റ്റിലായ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍.പാനൂർ ബോംബ് സ്ഫോടനത്തിൽ പങ്കില്ലെന്ന് സി പി എം ആവർത്തിക്കുന്നതിനിടെയാണ് ഡി വൈ എഫ് ഐ പ്രാദേശിക നേതാവും കേസിൽ അറസ്റ്റിലായത്.ഡിവൈഎഫ്ഐ മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയായിയായിരുന്ന അമൽ ബാബുവിനെയാണ് ഇന്ന് അറസ്റ്റു ചെയ്തത്. ഇയാൾ സ്ഫോടനം നടക്കുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാറും ചെറുവാഞ്ചേരി എൽ സി അംഗം എ അശോകനും സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദർശിച്ച ദൃശ്യങ്ങളാണ് ഇന്ന് പുറത്തു വന്നത്.

കൂത്തുപറമ്പ് എം എൽ എ കെ പി മോഹനൻ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. പാനൂർ ബോംബ് സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ഇന്നും ആവർത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മരിച്ചയാളുടെ വീട്ടിൽ പാർട്ടി പ്രാദേശിക നേതാക്കൾ സന്ദർശിച്ച വിവരം അറിഞ്ഞില്ലെന്നും വ്യക്തമാക്കി

അതെസമയം സി പി എം നേതാക്കൾ ഷെറിന്റെ വീട് സന്ദർശിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും സംസ്കാരത്തിലടക്കം പാർട്ടി ഔദ്യോഗികമായി ഒന്നും ചെയ്തിട്ടില്ലെന്നും പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള മനോരമ ന്യൂസിനോട് പറഞ്ഞു ബോംബ് നിർമാണത്തിന്റെ ഗൂഡാലോചനയിൽ ബംഗലൂരിൽ നിന്ന് ഭാഗമായ മിഥുന്റെ അറസ്റ്റും ഇന്ന് പൊലീസ് രേഖപ്പെടുത്തി. ബോംബുകൾ സൂക്ഷിച്ചിട്ടുണ്ടോയെന്ന് അറിയാൻ കൂത്തുപറമ്പ് പാനൂർ പ്രദേശങ്ങളിൽ ബോംബ് സ്ക്വാഡ് ഇന്ന് വ്യാപക പരിശോധനയും നടത്തി. പാനൂർ ബോംബ് സ്ഫോടനത്തെപ്പറിയുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കിടെ ആണ് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ടാണ് ബോബ് നിര്‍മ്മിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.