എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ ഒരിക്കൽ പോലും തള്ളിക്കളയാൻ ഇപി ജയരാജൻ തയ്യാറായിട്ടില്ല. പാപിയെന്നും ഫ്രോഡെന്നും വിശ്വസിക്കാൻ കൊള്ളാത്തവനെന്നും നന്ദകുമാറിനെ വിശേഷിപ്പിച്ചുകൊണ്ട് എം.വി ഗോവിന്ദനും പിണറായി വിജയനും തള്ളിപ്പറഞ്ഞു. എന്നാൽ ഇപി ഇതുവരെയും ദല്ലാളിനെ തള്ളിപ്പറയാൻ തയ്യാറായിട്ടില്ലായെന്നും ശേഭാ സുരേന്ദ്രൻ.

ഇപി ജയരാജനുമായി ഒരു കൂടിക്കാഴ്ച നടത്താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ദേശീയ നേതൃത്വത്തിൽ നിന്ന് ലഭിച്ച നിർദേശപ്രകാരമാണ് ജയരാജനുമായുള്ള ചർച്ച രഹസ്യാത്മകമായി മുന്നോട്ട് കൊണ്ടുപോയത്. തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കരുനീക്കത്തിൽ അസ്വസ്ഥനായിരുന്നു ജയരാജൻ. ബിജെപിയിൽ ചേരുന്നതിൽ നിന്ന് പിന്മാറേണ്ടി വന്നതിൽ ഇപിക്ക് ദുഃഖമുണ്ടായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥി വിജയിക്കുമെന്നായപ്പോഴാണ് ദല്ലാൾ നന്ദകുമാ‍ർ കുപ്രചാരണങ്ങളുമായി ഇറങ്ങിയത്. മൂന്ന് തവണ ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അവർ വ്യക്തമാക്കി