മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി സജ്ജമായി കൊണ്ടിരിക്കുന്ന സമയത്താണ് ഭാരതീയ ജനതാ പാർട്ടിയ്ക്കെതിരെ നിങ്ങളൊക്കെ അനാവശ്യ കാര്യപരിപാടിയമായി നടക്കുന്നതെന്ന് കുട്ടിസഖാക്കളോട് ശോഭാ സുരേന്ദ്രൻ.

ഭാരതീയ ജനതാ പാർട്ടിയിൽ ചേരാൻ പാർട്ടിയിലെ വലിയ നേതാക്കൾ തങ്ങളെ സമീപിക്കുന്നതെന്ന് സഖാക്കൾ ഓർക്കുന്നു. ഭാരതീയ ജനതാ പാർട്ടിയ്ക്കെതിരെ അക്രമമം അഴിച്ചുവിടാൻ നിങ്ങൾ ധൈര്യപ്പെടുന്നത് നിങ്ങളുടെ നേതാക്കളെ കണ്ടിട്ടാണെങ്കിൽ ഞങ്ങളുടെ പ്രസഥാനം കൃത്യമായി തീരുമാനം എടുക്കുമ്പോൾ ജയിലഴികൾക്കുള്ളിൽ കിടക്കാൻ ഈ പ്രസ്ഥാനം കൊണ്ട് സാധിക്കുമെന്ന് മുന്നറിയിപ്പു നല്കാനാണ് പ്രതിഷേധയോ​ഗം സംഘടിപ്പിച്ചത് .

പൊലീസ് അധികാരികളുടെ അരികിലേക്ക് ഞങ്ങൾ വന്നാൽ അതിനെ തടുക്കാൻ പിണറായി വിജയൻ വിചാരിച്ചാൽ തടുക്കാൻ കഴിയില്ല. അതും പൊലീസ് അധികാരികളെ ഓർമ്മപ്പെടുത്തുന്നുവെന്ന് ശോഭാ സുരേന്ദ്രൻ. ബിജെപി പ്രവർത്തകരുടെ വീട്ടിൽ കയറി അവിടെ കണ്ട സ്ഥാപക ജം​ഗമവസതുക്കൾ നശിപ്പിക്കാൻ നിങ്ങൾക്കവകാശമില്ല.