topnews

പ്രധാനമന്ത്രിയുടെ പി.എം കിസാൻ നിധി സമ്മാൻ കേരളത്തിൽ അട്ടിമറിച്ചു

പ്രധാനമന്ത്രിയുടെ പിഎം കിസാൻ സമ്മാൻ നിധി ധന സഹായ വിതരണം കേരളത്തിൽ അട്ടിമറിച്ചു. അനർ ഹരെ കുത്തി നിറച്ച് സംസ്ഥാന കൃഷി വകുപ്പ് ലിസ്റ്റ് ഉണ്ടാക്കി ഇങ്കം ടാക്സ് അടക്കുന്നവർക്ക് പോലും ധന സഹായം നല്കി. കൃഷി വകുപ്പിന്റെ നിയന്ത്രണം സംസ്ഥാന സർക്കാരിനെന്നിരിക്കെ കേരള സർക്കാരിന്റെ ഇടപെടൽ ഈ തട്ടിപ്പിൽ കൃത്യവും വ്യക്തവുമാണ്‌ എന്ന് വിമർശനം ഉയരുന്നു. പിഎം കിസാൻ സമ്മാൻ നിധി വഴിയുള്ള സഹായം കൈപ്പറ്റിയവരിൽ 30,000ൽ അധികം ആളുകൾ അനർഹർ എന്നാണ്‌ ഇപ്പോൾ കേന്ദ്ര സംസ്ഥാന ഏജൻസികളുടെ കണ്ടെത്തൽ. ഇവരിൽ നിന്നും നല്കിയ സഹായം തിരിച്ച് പിടിക്കാനും നിയമ നടപടികൾക്കും ആയി നോട്ടീസുകൾ അയക്കും.കേരളത്തിൽ നടപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ നിരവധി അനർഹർ വന്നത് പി എം കിസാൻ സമ്മാൻ നിധിയുടെ ലക്ഷ്യം തന്നെ അട്ടിമറിക്കുന്നതിനു തുല്യമാണ്‌.അനധികൃതമായി സഹായം കൈപറ്റിയവരിൽ ഇതിൽ 21,018 പേർ ആദായ നികുതി അടയ്ക്കുന്നവരാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം ബി പി എൽ ലിസ്റ്റിൽ ഉൾപെട്ട അർഹരായവർക്ക് പോലും പണം ലഭിച്ചിട്ടുമില്ല. പാവങ്ങൾക്ക് ലഭിക്കേണ്ട കേന്ദ്ര സഹായം ഇൻ കം ടാക്സ് അടക്കുന്നവർക്ക് നല്കി എന്ന് പറയുമ്പോൾ തന്നെ ക്രമക്കേട് ഗുരുതരമാണ്‌ എന്ന് വ്യക്തം.അർഹതയില്ലാത്തവർ കേന്ദ്ര പദ്ധതിവഴി കൈപ്പറ്റിയ പണം തിരിച്ചുപിടിക്കാൻ ധനമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്രത്തിന് ഇത്തരത്തിൽ 31 കോടി രൂപയാണ് തിരിച്ചു കിട്ടാനുള്ളത്. മൊത്തം 37 ലക്ഷം കർഷകരാണ് കേരളത്തിൽ നിന്നും കിസാൻ സമ്മാന നിധിയിൽ ചേർന്നത്. കൈക്കലാക്കിയ തുക തിരിച്ചടച്ചില്ലെങ്കിൽ നിയമ നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പദ്ധതിയുടെ മാനദണ്ഡങ്ങൾക്ക് വിപരീതമായി തുക കൈപ്പറ്റിയവർക്ക് ഭാവിയിൽ ലഭിക്കാൻ സാധ്യതയുള്ള ആനുകൂല്യങ്ങൾ തടയുമെന്നും കേന്ദ്ര സർക്കാരിന്റെ നോട്ടീസിൽ പറയുന്നുണ്ട്.

കേന്ദ്ര സർക്കാർ സഹായങ്ങൾ ബാങ്ക് അക്കൗണ്ട് വഴി കൊടുക്കുന്നതിനാൽ മാത്രമാണ്‌ ഇപ്പോൾ തട്ടിപ്പ് കണ്ടെത്താൻ ആയത്. ഇത്തരം സഹായങ്ങൾ വളമായോ നേരിട്ട് പണം ആയി കൃസി ഭവനിൽ നിന്നോ നല്കിയിരുന്നു എങ്കിൽ തട്ടിപ്പ് കണ്ടെത്താൻ സാധിക്കില്ലായിരുന്നു., നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യാ സങ്കല്പ്പത്തിൽ താഴെ തട്ടിൽ നടക്കുന്ന അഴിമതികൾ കൂടി കൈയ്യോടെ പിടികൂടും എന്നതിന്റെ തെളിവാണിത്. സംസ്ഥാനത്ത് ഏറ്റവും താഴെ തട്ടിൽ നടന്ന അഴിമതിയാണിപ്പോൾ ദില്ലിയിൽ നിന്നും പിടി വീണത്. ഇതോടെ വിചാരിച്ചാൽ എല്ലാ അഴിമതിയും ഡിജിറ്റൽ സംവിധാനത്തിൽ ഇല്ലാതാക്കാം എന്നതിനു തെളിവുകൂടിയാണിത്

അർ ഹതപ്പെട്ട കർഷകർക്ക് 6000 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ നല്കുന്നതായിരുന്നു പദ്ധതി.2019മുതലായിരുന്നു ഈ പദ്ധതി. കോവിഡ് കാലത്ത് കർഷകർക്ക് ഒരു കൈത്താങ്ങുകൂടിയായിരുന്നു ഇത്.പ്രതിവർഷം  87,217 കോടി രൂപ ചിലവാക്കുന്ന കേന്ദ്ര സർക്കാരിന്റെ വൻ പദ്ധതിയാണിത്.അർഹതയുള്ള ഓരോ കർഷകനും പ്രതിവർഷം 6000 രൂപ വീതം മൂന്ന് ഗഡുക്കളായി നൽകുകയും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുകയും ചെയ്യും.ലോകബാങ്ക് ഉൾപ്പെടെ, വിജയകരമായി നടപ്പിലാക്കിയതിന് വിവിധ സംഘടനകളിൽ നിന്ന് ഈ പദ്ധതിക്ക് ഭാരത സർക്കാരിനു അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിനേക്കാൾ നല്ലത്.ഇത്തരത്തിലുള്ള നിക്ഷേപ പിന്തുണയാണെന്ന് പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും കൃഷി, കർഷക ക്ഷേമ മന്ത്രാലയം അവാർഡ് നൽകിയിരുന്നു. ഇത്തരത്തിൽ ഒരു വൻ പദ്ധതിയിൽ കേരളത്തിൽ ആദ്യ ഘട്ടത്തിൽ കർഷകർ ചേരാൻ വിസമ്മതിച്ചിരുന്നു. കേന്ദ്ര പദ്ധതിയായതിനാൽ ബിജെപി വിരോധം മുൻ നിർത്തി പലരും ആദ്യ ഘട്ടത്തിൽ വിട്ട് നിന്നു എങ്കിലും പണം അക്കൗണ്ടിൽ എത്താൻ തുടങ്ങിയപ്പോൾ പദ്ധതിയിൽ ചേരാൻ മലയാളികൾ തിരക്ക് കൂട്ടി. എന്നാൽ ലഭിച്ച അപേക്ഷകളിൽ സ്വാധീനം ചെലുത്തി അനർ ഹരെ തിരുകി കയറ്റി ധന സഹായം തട്ടീടുക്കുകയായിരുന്നു. സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നൃതൃത്വത്തിലായിരുന്നു ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

8 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

9 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago