trending

പ്ര​ധാനമന്ത്രി ഇന്ന് കേരളത്തിൽ, പത്തനംതിട്ടയിൽ പൊതുയോ​ഗത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ പ്രചരണത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്. മൂന്ന് മാസത്തിനിടെ നാലാമത്തെ കേരള സന്ദർശനമാണ് പ്രധാനമന്ത്രി മോദിയുടേത്. ഉച്ചയ്ക്ക് പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് എത്തുന്നത്.

കേരളത്തിലെ എൻഡിഎയുടെ അജണ്ടയും പ്രചാരണവിഷയങ്ങളും എന്താണെന്ന് ഇന്ന് വ്യക്തമാകുമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച 11 മണിക്ക് ജില്ലാ സ്റ്റേഡിയത്തിലെ പൊതുസമ്മേളനവേദിയിൽ പ്രധാനമന്ത്രി എത്തുക. തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിൽ പ്രമാടം സ്റ്റേഡിയത്തിൽ ഇറങ്ങും. തുടർന്ന് റോഡ് മാർഗം ജില്ലാ സ്റ്റേഡിയത്തിലേക്കും എത്തും.

പത്തനംതിട്ട സ്ഥാനാർഥി അനിൽ ആന്റണിക്ക് പുറമെ, മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളും പൊതുസമ്മേളനതത്തിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ വി മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ അടക്കമുള്ളവരും സമ്മേളന വേദിയിലേക്ക് എത്തും.

പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങും. ഇന്ന് തന്നെ കന്യാകുമാരിയിലും തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനതത്തിനായി പ്രധാനമന്ത്രി എത്തുന്നുണ്ട്.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

9 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

13 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

42 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

44 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago