topnews

നീതുവിന്റെ വഴിവിട്ട ജീവിതം, ഒരേസമയം ഭര്‍ത്താവും കാമുകനുമായി ശാരീരിക ബന്ധം

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ നീതുവിനെ കുറിച്ച് പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വഴിവിട്ട ജീവിതമാണ് യുവതി നയിച്ചിരുന്നത് എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തിരുവന്‍വണ്ടൂര്‍ സ്വദേശിയായ നീതു താമസിച്ചിരുന്നത് കളമശ്ശേരിയില്‍ വടകയ്ക്ക് എടുത്ത ഫ്‌ലാറ്റിലായിരുന്നു.

പലപ്പോഴായി ഫ്‌ലാറ്റില്‍ പല പുരുഷന്മാരുടെ വരവും പോക്കും ഉണ്ടായതോടെ സമീപത്തെ ഫ്‌ലാറ്റില്‍ താമസിക്കുന്നവര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഇതോടെ നീതും താമസം വാടക വീട്ടിലേക്ക് മാറ്റി. ഇതിനിടെ ടിക് ടോക് വഴിയാണ് കാമുകനായ ഇബ്രാഹിം ബാദുഷയെ നീതു പരിചയപ്പെടുന്നത്. പ്രവാസിയായ ഭര്‍ത്താവ് സുധീഷും ബന്ധുക്കളും നീതുവിന്റെ വഴിവിട്ട ജീവിതത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. ജോലി ആവശ്യത്തിനായി എറണാകുളത്ത് താമസിക്കുന്നു എന്നാണ് നീതു ഭര്‍ത്താവിനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. ഭര്‍ത്താവ് നാട്ടിലെത്തുന്ന വിവരം കാമുകനെയും നീതു അറിയിച്ചിരുന്നില്ല. അമ്മയെയും അച്ഛനെയും കാണാന്‍ പോകുന്നു എന്ന് പറഞ്ഞാണ് നീതു നാട്ടിലേക്ക് പോയിരുന്നത്.

ഒരേസമയം ഭര്‍ത്താവുമായും കാമുകനുമായും ശാരീരിക ബന്ധം പുലര്‍ത്തിയ നീതു കാമുകന് സമ്മാനിച്ചിരുന്നത് 150 പവന്‍ സ്വര്‍ണവും ഒരു ബൈക്കുമാണ്. ഭര്‍ത്താവ് വിദേശത്ത് കിടന്ന് ചോര നീരാക്കി സമ്പാദിച്ച് നാട്ടിലേക്ക് അയച്ച് കൊടുത്തിരുന്ന പണം ദൂര്‍ത്തടിച്ച് കാമുകനുമായി ഉല്ലസിക്കുകയായിരുന്നു നീതു. ഇതിനിടെ യുവതി ഗര്‍ഭിണിയാവുകയും ഗര്‍ഭം അലസുകയും ചെയ്തു. ഇതോടെ ഒരു നവജാത ശിശുവിനെ കണ്ടെത്തി കാമുകന് മുന്നില്‍ തന്റെ കുഞ്ഞെന്ന് പറഞ്ഞ് അവതരിപ്പിച്ച് കാമുകനൊപ്പം കഴിയുകയായിരുന്നു നീതു ലക്ഷ്യം വെച്ചത്.

ഇതിനായി കോട്ടയം മെഡിക്കല്‍ കോളജിന്റെ സമീപം ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. കഴിഞ്ഞ് ദിവസം നഴ്‌സ് എന്ന വ്യാജേന് നീതു, ഇടുക്കി സ്വദേശിനി അശ്വതിയുടെ അടുത്ത് വരുന്നത്. അതിന് ശേഷം കുഞ്ഞിന്റെ കേസ് ഷീറ്റ് പരിശോധിച്ചു. പിന്നീട് കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് മഞ്ഞനിറം കൂടുതലാണെന്നും കുഞ്ഞുകള്‍ക്കുള്ള ഐസിയുവിലേക്ക് മാറ്റണമെന്നും അശ്വതിയോട് പറഞ്ഞു. കുഞ്ഞിന് ഇപ്പോള്‍ തന്നെ വയറുനിറച്ച് പാല്‍ കൊടുക്കാനും നീതു നിര്‍ദ്ദേശിച്ചു. ഒന്നോ രണ്ടോ മണിക്കൂര്‍ ഐസിയുവില്‍ കിടത്തിയിട്ട് തിരികെ കൊണ്ടുവരാം എന്ന് പറഞ്ഞാണ് നീതു കുഞ്ഞിനെ കൊണ്ടുപോയത്. എന്നാല്‍, ഐസിയു ഭാഗത്തേക്ക് പോകാതെ കുഞ്ഞുമായി പടിയിറങ്ങി താഴേക്ക് പോയതോടെ അശ്വതിക്ക് സംശയം തോന്നുകയും മറ്റ് നഴ്‌സുമാരോടും സെക്യൂരിറ്റി ജീവനക്കാരോടും വിവരം പറയുകയുമായിരുന്നു.

Karma News Network

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

2 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

3 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

4 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

4 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

6 hours ago