kerala

ജയരാജനെതിരായ വധശ്രമ കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വലിയതുറ പോലീസിന്റെ നോട്ടീസ്

തിരുവനന്തപുരം/ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ വധശ്രമക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വലിയതുറ ഇൻസ്പെക്ടർ സതികുമാറിന്റെ നോട്ടീസ്. മൊഴി രേഖപ്പെടുത്തുന്നതിനായി തിങ്കൾ ചൊവ്വ ദിവസങ്ങളിൽ എത്താനാണ് നോട്ടീസിൽ നിർദേശിച്ചിട്ടുള്ളത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർക്കാണ് വലിയതുറ ഇൻസ്പെക്ടർ സതികുമാർ നോട്ടീസ് നൽകിയിട്ടുള്ളത്.

മുഖ്യന്ത്രിയ്ക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ യാത്രക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മന:പൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇ പി ജയരാജനെതിരെ കോടതി ഉത്തരവിനെ തുടർന്നാണ് വലിയതുറ പൊലീസ് കേസെടുത്തിരുന്നത്.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി എ സുനീഷ് എന്നിവർക്കെതിരെയും പോലീസ് ഇതേ സംഭവത്തിൽ കേസെടുത്തിരുന്നു. ജയരാജനെതിരെ കേസ് എടുക്കില്ലെന്നു മുഖ്യന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തിയ പിറകെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ യാത്രക്കാരായ പരാതിക്കാർ നീതി തേടി സമീപിക്കുകയായിരുന്നു. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തി ലായിരുന്നു പിന്നീട് ജയരാജനെതിരെ കേസെടുക്കുന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും നവീൻ കുമാറും നൽകിയ പരാതിയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും മൗനം പാലിക്കുകയായിരുന്നു. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സുനീഷും ഗൺമാൻ അനിൽകുമാറും ചേർന്ന് മർദ്ദിച്ചുവെന്ന പരാതിയിൽ കേസ് എടുത്തെങ്കിലും ക്രിമിനൽ ഗൂഢാലോചന, വധശ്രമം, മന:പൂർവ്വമല്ലാത്ത നരഹത്യാശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ജയരാജനെ അറസ്റ്റ് ചെയ്യാൻ പോലീസ് കൂട്ടാക്കിയിട്ടില്ല.

ഇതിടെ വിമാനത്തിലെ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിന്റെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയും ഇ പി ജയരാജന് മൂന്നാഴ്ചത്തെയും വിമാനയാത്രാ വിലക്ക് ആണ് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നത്.

Karma News Network

Recent Posts

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

19 mins ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

53 mins ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

1 hour ago

SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…

2 hours ago

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

3 hours ago

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ​ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.…

3 hours ago