kerala

മറക്കില്ല, മറക്കാന്‍ കഴിയില്ല, ഞങ്ങള്‍ക്കും ഞങ്ങളുടെ കുടുംബത്തിനും നിങ്ങളെ പ്രിയ നേര്യമംഗലമേ, ലോക്ക് ഡൗണ്‍ കാലത്തെ അനുഭവ കുറിപ്പുമായി പോലീസ് ഉദ്യോഗസ്ഥന്‍

കോവിഡ്-19 രോഗ വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ പലരും വീടുകളില്‍ തന്നെയാണ്. എന്നാല്‍ ഈ സമയത്തും കര്‍മ്മ നിരതരാണ് പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും. പലര്‍ക്കും മറക്കാന്‍ സാധിക്കാത്ത അനുഭവങ്ങളാണ് ഉണ്ടായത്. ഇതില്‍ പലരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചു. കോവിഡ് എന്ന മാഹാവ്യാധിക്കിടെ സ്വന്തം കുടുംബത്തെ പോലും ഉപേക്ഷിച്ച് ജീവന്‍ പോലും പണയം വെച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. ഇത്തരത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. നേര്യമംഗലത്തെ ജനങ്ങളുടെ നല്ലമനസിന്റെ കഥയാണ് അടിമാലി ട്രാഫിക് യൂണിറ്റിലെ എസ്‌ഐ അജി അരവിന്ദ് പങ്കുവെച്ചത്.

അജി അരവിന്ദ് പങ്കുവെച്ച കുറിപ്പ്:

നേര്യമംഗലമേ ഞങ്ങള്‍ തളരാതെ നോക്കിയ കരുതലിനു നന്ദി. ഞങ്ങള്‍ (അടിമാലി ട്രാഫിക് യൂണിറ്റിലെ 10 പൊലീസ് ഉദോഗസ്ഥര്‍) ലോക്ഡൗണ്‍ തുടങ്ങിയ അന്നു മുതല്‍ ഇന്നുവരെ തുടര്‍ച്ചയായി ഡേ–നൈറ്റ് നേര്യമംഗലത്തു ബോര്‍ഡര്‍ സീലിങ് ഡ്യൂട്ടിയിലായിരുന്നു. പകലിന്റെ ചൂടിലും രാത്രിയുടെ തണുപ്പിലും ഡ്യൂട്ടി നോക്കുമ്പോള്‍ ഞങ്ങളെ സ്വന്തംകുടുംബത്തിലെ ഒരു അംഗത്തെപോലെ നോക്കിയ നേര്യമംഗലത്തെ വലിയ മനസ്സുകള്‍ക്ക് ഞങ്ങളുടെ ഹൃദയതില്‍ നിന്നുള്ള സല്യൂട്ട്.

നൈറ്റ് ഡ്യൂട്ടിയില്‍ രാവിലെ 3.30 ആകുമ്പോള്‍ കട്ടന്‍കാപ്പിയുമായി വരുന്ന ജഗദമ്മ മുത്തശ്ശിയും നേരം വെളുക്കുമ്പോള്‍ കാപ്പി തിളപ്പിച്ചു മക്കളുടെ കയ്യില്‍കൊടുത്തുവിടുന്ന അമ്പിളിയും ഒരുദിവസം പോലും മുടങ്ങാതെ ചായയുമായി വരുന്ന ബോസ്‌ച്ചേട്ടനും ഇടയ്ക്കിടയ്ക്ക് പലതരത്തിലുള്ള ആഹാരങ്ങളും ചായയുമായി വരുന്ന സലിം, 12 മണിക്ക് ചൂടു കൂടുമ്പോള്‍ മോരുംവെള്ളവുമായി വരുന്ന ഗ്രീന്‍മൗണ്ടിലെ സ്റ്റാഫ്, എന്നും ഉച്ചകഴിയുമ്പോള്‍ മുടങ്ങാതെ നാരങ്ങാവെള്ളവുമായി വരുന്നകാഞ്ഞിരവേലിയിലെ കൂട്ടുകാരന്‍, ഞങ്ങള്‍ക്ക് എന്തു സഹായത്തിനും ഓടിയെത്തുന്ന ടോമിചേട്ടന്‍, ബിജുവും ഭാര്യയും, ഞങ്ങള്‍ക്ക് മഴ നനയാതിരിക്കാനായി പന്തല്‍ ഇട്ടു തന്ന ഷിജോയും കൂട്ടുകാരും, എന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പായി ഞങ്ങളുടെ അടുത്തുവന്നു വിശേഷം ചോദിച്ചു ചൂടുചായ കൊണ്ടുവന്നു പോകുന്ന മുത്തശ്ശിയും പുരുഷോത്തമന്‍ അച്ഛനും. ഇങ്ങനെ എത്രപേരുടെ സ്‌നേഹമാണ് കൊറോണ നീ ഞങ്ങളെ അറിയിച്ചത്.

ഇന്ന് ഡ്യൂട്ടി തീര്‍ന്നുപോരുമ്പോള്‍ ഞങ്ങളെ കെട്ടിപ്പിടിച്ചു വിതുമ്പുന്ന അമ്മുമ്മയുടെ മുഖം മറയില്ല മനസ്സില്‍നിന്നും. ഉച്ചക്ക് ആ കുടിലില്‍ ഉണ്ടാക്കുന്ന ആഹാരത്തിന്റെ ഒരു പങ്ക് ഞങ്ങള്‍ക്കായി കരുതിവച്ചു കൊണ്ടുവന്നു തരുമ്പോള്‍ മരിച്ചുപോയ മുത്തശ്ശി തിരിച്ചുവന്നപോലെ ഒരു തോന്നല്‍. എന്നും പൊടിപിടിച്ച പൊലീസ് ജീപ്പ് മുതല്‍ ഞങ്ങള്‍ വരുന്ന വാഹനം വരെ കഴുകി ഇടുന്ന ആ വലിയ മനസ്സിന് എങ്ങനെ നന്ദി പറയും.. മറക്കില്ല, മറക്കാന്‍ കഴിയില്ല, ഞങ്ങള്‍ക്കും ഞങ്ങളുടെ കുടുംബത്തിനും നിങ്ങളെ പ്രിയ നേര്യമംഗലമേ..

Karma News Network

Recent Posts

പാനൂർ ബോംബ് സ്ഫോടനം, രണ്ടാംപ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിലേക്ക് മാറ്റി

കണ്ണൂർ : പാനൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാംപ്രതി വലിയപറമ്പത്ത് വി.പി.വിനീഷിനെ (37) സി.പി.എം. നിയന്ത്രണത്തിലുള്ള തലശ്ശേരി സഹകരണ…

2 mins ago

മാസപ്പടി കേസ്, മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല, മാത്യു കുഴല്‍നാടന്റെ ഹർജി തള്ളി

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകൾ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ നൽകിയ…

18 mins ago

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പ്രതി പിടിയിൽ

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ…

36 mins ago

പണി നടക്കുന്നതിനിടെ കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കൊച്ചി : കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം. ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ചു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്.…

49 mins ago

മൂന്നാം വന്ദേ ഭാരത് ട്രാക്കിലേക്ക്, ജൂണിൽ സർവീസ് ആരഭിച്ചേക്കും

ആദ്യ വന്ദേ ഭാരത് സർവീസ് ആരംഭിച്ച് ഒരുവർഷം പൂർത്തിയാകുമ്പോൾ ഏറെ കാത്തിരുന്ന മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്. കേരളത്തിൽ മൂന്നാം…

1 hour ago

സ്വകാര്യ സന്ദർശനത്തിന് മുഖ്യമന്ത്രി ദുബായിലേക്ക്, പൊതുപരിപാടികൾ മാറ്റിവെച്ചു

കൊച്ചി : സ്വകാര്യ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് പോയി. രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക്…

1 hour ago