topnews

1ലക്ഷം തന്നാൽ 3കോടി വരുമാനം,നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി നടി ആശാ ശരത്തും, നയൻ താരയും

ഒരു ലക്ഷം നിക്ഷേപിച്ചാൽ 3 കോടി വരുമാനം കിട്ടും എന്ന് പ്രചരിപ്പിച്ച് ജനങ്ങളുടെ പണം സ്വീകരിച്ച കൊച്ചിയിലെ പ്രാണാ ഇൻസൈറ്റ് prana insight എന്ന സ്ഥാപനത്തിനെതിരേ നിക്ഷേപകരുടെ പരാതി. ഒരു ലക്ഷത്തിനു 3 കോടി വരുമാനം നൽകും എന്ന് കേട്ടപ്പോൾ ജനം വൻ തോതിൽ പണം നല്കുകയായിരുന്നു. 20000മോ 50000 രൂപയുടേതോ ഒരു ആപ്പുണ്ടാക്കാൻ ആണിവർ  ഇത്തരത്തിൽ പണം വാങ്ങുന്നത്.

വെറും ഒരു ആപുണ്ടാക്കാൻ വേണ്ടി മാത്രം ജനങ്ങളിൽ നിന്നും കമ്പിനി നിക്ഷേപകരിൽ നിന്നും 400 കോടി രൂപ വരെ പണം സമാഹരിച്ചു എന്നാണ്‌ ആരോപണം ഉയരുന്നത്.. ഒരു ലക്ഷം തന്നാൽ 3 കോടി വരുമാനം എന്ന് കേട്ടപ്പോൾ ജനം എല്ലാം മറക്കുകയായിരുന്നു. ഇപ്പോൾ കൊച്ചി ആസ്ഥാനമായ കമ്പിനിയുടെ യഥാർഥ അവസ്ഥ അടച്ച് പൂട്ടലിന്റെ വക്കിലാണ്‌.  ഇവർക്ക് വാടക കൊടുക്കാൻ പോലും ഉള്ള കാശില്ല, 7 മാസമായി വാറ്റക തന്നിട്ട് എന്ന് കെട്ടിടത്തിന്റെ ഉടമസ്ഥർ കർമ്മ ന്യൂസിനോട് പറഞ്ഞു. കെട്ടിടത്തിന്റെ മെയിന്റയിനസ് ചാർജ് പോലും 2 കൊല്ലമായി അടച്ചിട്ട്. ഇപ്പോൾ എ.സി പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി പോലും അധികാരികൾ കട്ട് ചെയ്തു. ജീവനക്കാർക്ക് ശമ്പളം നല്കിയിട്ട് മാസങ്ങളായി.ഇടുക്കിയിലെ ഓഫീസിന്റെ വാടക നൽകാൻ കാശില്ലാത്തതിനാൽ കെട്ടിട ഉടമ നൽകിയ കേസിൽ കമ്പിനി ചെയർമാൻ ജെയ്മോൻ എന്നയാളുടെ വസ്തു ഇപ്പോൾ കോടതി 29 ലക്ഷത്തിനു അറ്റാച്ച് ചെയ്തിരിക്കുകയാണ്‌.

എസ്.പി സി SPC എന്ന ജൈവ വള തട്ടിപ്പ് കമ്പിനിയാണ്‌ പ്രാണ ഇൻസൈറ്റ് എന്ന ആപ്പിന്റെ മറവിൽ. പണം നിക്ഷേപിച്ചവർ എല്ലാം ഇപ്പോൾ ആശങ്കയിലാണ്‌. പണം തിരികെ നല്കുവാൻ ഇവർക്ക് സാധിക്കുന്നില്ല. മാത്രമല്ല ലോക പസിദ്ധമായ ബൈജൂസ് ആപ്പിനു ബദലാകും എന്ന് കള്ളം പറഞ്ഞാണ്‌ ഇവർ ജനത്തേ തെറ്റിദ്ധരിപ്പിച്ചത്.6 മാസം കൊണ്ട് പ്രാണ ഇൻസൈറ്റ് എന്ന ആപ്പ് ഉണ്ടാക്കി ഒരു ലക്ഷം നിക്ഷേപിച്ചവർക്ക് 50000 രൂപ മാസം നല്കും എന്ന വാദ്ഗാനം ആയിരുന്നു നടത്തിയത്. 1ലക്ഷം തന്നാൽ മൊത്തം 3 കോടി രൂപ മടക്കി വരുമാനമായി നല്കും എന്നായിരുന്നു വാഗ്ദാനം

ജനങ്ങളേ തെറ്റിദ്ധരിപ്പിച്ച് പണം നിക്ഷേപിക്കാൻ ഇവർ മുമ്പ് ഇടുക്കിയിൽ ഇരുന്ന കലക്ടർ..വെങ്കിട്ട ശ്രീറാം, മന്ത്രിമാർ, സിനിമാ താരങ്ങൾ എല്ലാവരേയും ഇവർ രംഗത്ത് ഇറക്കിയിരുന്നു. സിനിമാ താരങ്ങൾ ഇതിൽ വൻ തുക നിക്ഷേപിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയായിരുന്നു. പണം നിക്ഷേപിച്ചവർ എല്ലാം ഇന്ന് പരക്കം പായുകയാണ്‌. ഇവർക്കായി അബാസിഡർമാരായത് നടി നയൻ താര, ആശാ ശരത്ത്, തുടങ്ങി അനേകം നടീ നടന്മാരായിരുന്നു. നടി ആശാ ശരത്ത് പ്രാണ Prana Insight Fraud asha sarath ഇൻസൈറ്റിൽ പണം സ്വരൂപിക്കാനുള്ള ഏജന്റായി തന്നെ പ്രവർത്തിച്ചു എന്നു പറയാം. ആശാ ശരത്തിന്റെ യു ടുബിലെ വീഡിയോകൾ തന്നെ ഇതിൻബ്റ്റെ തെളിവാണ്‌. ഇത് തട്ടിപ്പാണ്‌ എന്നറിഞ്ഞപ്പോൾ നടി നയൻ താര പിൻ മാറുകയായിരുന്നു. നടി നയൻ താരയും ഇതിന്റെ ചയർമാനും നില്ക്കുന്ന ചിത്രങ്ങഖ്ൾ ഇപ്പോഴും ജനങ്ങളെ പറ്റിക്കാൻ പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങൾ ഇപ്പോൾ പോലീസിലും കോടതിയിലും ഇതുമായി ബന്ധപ്പെട്ട് പരാതികൾ നല്കിയിട്ടുണ്ട്. കരുനാഗപ്പള്ളി, കൊച്ചി പാലാരിവട്ടം എന്നിവിടങ്ങളിൽ പരാതിയുണ്ട്.

വീഡിയോ കാണാം

Karma News Network

Recent Posts

പുരുഷ വിരോധിയല്ല, സിനിമ കഴിഞ്ഞാല്‍ ആവശ്യമില്ലാത്ത ബന്ധങ്ങള്‍ സൂക്ഷിക്കാറില്ല- മഹിമ നമ്പ്യാര്‍

ആര്‍ഡിഎക്സ് എന്ന 2023ലെ വമ്പന്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍…

8 mins ago

കേരളത്തിലെ 15,600 മൊബൈൽ കണക്ഷനുകൾക്ക് പൂട്ട് വീഴും, നടപടിയെടുക്കാൻ കേന്ദ്രം

ന്യൂഡൽ‌ഹി : സംസ്ഥാനത്തെ 15,600 മൊബൈൽ കണക്ഷനുകൾക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങുന്നു. വ്യാജ രേഖകൾ ഉപയോ​ഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന കണക്ഷനുകൾക്കെതിരെയാണ് നടപടി.…

13 mins ago

വീണ്ടും ബാർ കോഴ? ഡ്രൈ ഡേ ഒഴിവാക്കാനും സമയം കൂട്ടാനും പണം, അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ്…

39 mins ago

ഞാൻ കുലസ്ത്രീയാണ്, ആ പേര് കിട്ടാൻ ഇച്ചിരിപാടാണ്- ആനി

ബാലചന്ദ്ര മേനോൻ ഒരുക്കിയ അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് ആനി. നിരവധി ചിത്രങ്ങളിൽ താരം…

1 hour ago

ഇടതോരം ചേർന്ന് നടക്കുന്ന ഒറ്റ കാരണം കൊണ്ട് എല്ലാ ഊളത്തരങ്ങൾക്കും പ്രിവിലേജ് കിട്ടുന്ന സിൽമ നടനാണ് വിനായകൻ- അഞ്ജു പാർവതി

സന്തോഷ് ജോർജ് കുളങ്ങരയെ അധിഷേപിച്ചുകൊണ്ട് നടൻ വിനായകൻ പങ്കുവച്ച പോസ്റ്റിന് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം. ഇടതോരം ചേർന്ന്…

2 hours ago

ടര്‍ബോ എങ്ങനെയുണ്ടെന്ന് വികെ പ്രശാന്ത്, തിരുവനന്തപുരത്തെ വെള്ളക്കെട്ടിന്റെ അത്രേം വരില്ലെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷമാകുന്നതിനിടെ മമ്മൂട്ടി ചിത്രം ടർബോ എങ്ങനെയുണ്ടെന്ന് അന്വേഷിച്ച വട്ടിയൂർകാവ് എംഎല്‍എ വി.കെ പ്രശാന്തിന് മറുപടിയുമായി ബിജെപി നേതാവ്…

2 hours ago