entertainment

എൻറെ കുഞ്ഞ് ഇനിയത്ര കുഞ്ഞല്ല, മുപ്പതിലെത്തിയ മകന് ആശംസകൾ നേർന്ന് മോഹൻലാൽ

മലയാള സിനിമയിലെ താരരാജാവ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിന് ഇന്ന് പിറന്നാൾ മധുരം. ഒന്നാമൻ, പുനർജനി എന്നീ സിനിമകളിൽ ബാല താരമായി ആയാണ് പ്രണവ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ അസി.ഡയറക്ടറാകുകയും ചെയ്‌തിരുന്നു. എന്നാൽ ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളിൽ നായകനായും പ്രണവ് തിളങ്ങി. താരത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ് ആരാധകർ.

സോഷ്യൽ മീഡിയയിൽ അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം പ്രണവ് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ശ്രദ്ധ നേടുകയും ചെയ്തിരിക്കുകയാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മോഹൻലാലും സുചിത്രയും പ്രണവും ഇപ്പോൾ ചെന്നൈയിലെ വീട്ടിലാണ്. മകൾ വിസ്മയ പഠനത്തിൻറെ ഭാഗമായി തായ്‍ലൻഡിൽ കഴിയുകയുമാണ്.

തൻറെ ഔദ്യോഗിക ഫേസ്ബുക്ക് (Facebook) അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലാണ് മോഹൻലാൽ(Mohanlal) പ്രണവിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. കുഞ്ഞായിരുന്ന പ്രണവിനൊപ്പമുള്ള ചിത്രവും ഇപ്പോൾ പ്രണവിനൊപ്പവുമുള്ള ചിത്രവും ചേർന്ന ഒരു കൊളേജിനൊപ്പമാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

പ്രണവ് കുടുംബാംഗങ്ങളോടൊപ്പം ഏറെ നാളുകൾക്ക് ശേ‌ഷമാണ് ജന്മദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകതയും നിലനിൽക്കുന്നുണ്ട് . പ്രണവ് പലയിടങ്ങളിൽ പല ജന്മദിനത്തിലും യാത്രയിലായിരിക്കും, അല്ലെങ്കിൽ സിനിമയുടെ സെറ്റിലായിരിക്കും മോഹൻലാൽ സുചിത്ര ദമ്പതികളുടെ മൂത്ത മകനായി . 1990 ജൂലൈ 13-നാണ് പ്രണവിൻറെ ജനനം.മരക്കാർ അറബിക്കടലിൻറെ സിംഹം, ഹൃദയം എന്നീ സിനിമകളാണ് പ്രണവിൻറേതായി പുതിയതായി ഒരുങ്ങുന്നത്.

Karma News Network

Recent Posts

കൊട്ടാരക്കരയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു.കൊട്ടാരക്കര പത്തടിയിൽ ആണ് സംഭവം. കൊട്ടാരക്കര വെങ്കലം ഭാഗം സ്വദേശി ദേവനാഥ്(21) ആണ്…

21 mins ago

ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ

ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ ചാഴൂർ‌ സ്വദേശി സന്തോഷാണ് പിടിയിലായത്. 11,800 രൂപയാണ്…

56 mins ago

നാളെ സിപിഎം സെക്രട്ടേറിയറ്റ് യോഗം, ജയരാജനെതിരെ പാര്‍ട്ടിയുടെ കര്‍ശന നടപടിയുണ്ടായേക്കും

എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ, ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ…

1 hour ago

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട. 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ മിഷേൽ എൻഗംഗ ആണ് പിടിയിലായത്. 668…

2 hours ago

അന്യസംസ്ഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

10 hours ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

11 hours ago