more

കണ്ണ് പൊത്തി കളിച്ചും ‘കുട്ടൂസ്’ എന്ന് വിളിച്ചും അവരുടെ വിജയങ്ങളെ നിങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കരുത്

ഇക്കുറി തെരഞ്ഞെടുപ്പിന് പാര്‍ട്ടികള്‍ എല്ലാം തന്നെ രംഗത്ത് ഇറക്കിയിരിക്കുന്നത് യുവ സ്ഥാനാര്‍ത്ഥികളാണ്. സോഷ്യല്‍ മീഡിയകളിലൂടെ പലരുടെയും ചിത്രം സഹിതം പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ യുവതികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രവീണ്‍ പ്രഭാകര്‍. സ്ത്രീകളുടെ സമ്പന്നമായ പ്രാതിനിധ്യം കൊണ്ട് ചരിത്രമാകാന്‍ പോകുന്ന ഒരു തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്… രാഷ്ട്രീയ രംഗത്ത് മാത്രമല്ല, എല്ലാ രംഗത്തും സ്ത്രീകള്‍ മുന്നിലേക്ക് വന്നുകൊണ്ടിരിക്കുന്ന കാലഘട്ടവുമാണ് നമ്മുടേത്… എന്നിട്ടും ഇപ്പോഴും സ്ത്രീകളെ അഭിസംബോധന ചെയ്യണമെങ്കില്‍, അവരെ സ്വീകരിക്കണമെങ്കില്‍, അവരെ ഇഷ്ടപെടണമെങ്കില്‍, അവരെ ബഹുമാനിക്കണമെങ്കില്‍ സൗന്ദര്യം എന്ന ഘടകം മാത്രമാണെങ്കില്‍ അതിന്റെ പേര് ലിംഗ സമത്വം എന്നല്ല, ലൈംഗിക ദാരിദ്ര്യം എന്ന് തന്നെയാണ്… -പ്രവീണ്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതാണ്ട് 2003 ലാണ് സാനിയ മിര്‍സ എന്ന നമ്മുടെ അഭിമാന താരം ടെന്നീസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു തുടങ്ങിയത്… അന്നേ വരെ കായിക രംഗത്ത് മറ്റൊരു വനിതക്കും കിട്ടാത്ത ആരാധക വൃന്ദം ചുരുങ്ങിയ കാലം കൊണ്ട് അവര്‍ക്ക് ലഭിച്ചു… സാനിയ പതിയെ ഇന്ത്യന്‍ യുവതയുടെ പ്രത്യേകിച്ച് ആണ്‍കുട്ടികളുടെ ‘ഹരമായി’ മാറാന്‍ അധിക കാലം വേണ്ടി വന്നില്ല… പാപ്പരാസി കൂട്ടം അവരുടെ ടെന്നീസ് കോര്‍ട്ടിലെ പ്രകടനത്തേക്കാള്‍ പുറത്തുള്ള ജീവിതം ആഘോഷിച്ചു… ഇപ്പോഴും ഓര്‍ക്കുന്നു ഏതോ ഒരു മത്സരത്തിലെ റിട്ടേണ്‍ ഷോര്‍ട്ടിന്റെ അയാസത്തില്‍ ടി ഷര്‍ട്ട് ഉയര്‍ന്ന നിലയിലുള്ള സാനിയയുടെ ചിത്രങ്ങള്‍ അന്നത്തെ സ്‌പോര്‍ട്‌സ് കോളങ്ങളും മാഗസിനുകളും എത്രത്തോളം പ്രചാരം കൊടുത്തുവെന്ന്…. അവരുടെ സ്‌പോര്‍ട്‌സിനോടുള്ള അഭിനിവേശത്തേക്കാളും, അതിന് വേണ്ടിയുള്ള കഷ്ടപാടുകളെക്കാളും ഇന്ത്യക്കാര്‍ സംസാരിച്ചത് ഒരുപക്ഷെ അവരുടെ സൗന്ദര്യത്തെയും അഴകളവുകളെയും പറ്റി തന്നെയാണ്…അവിടെ ഒരിക്കല്‍ പോലും അവരുടെ പ്രൊഫഷനോ മെറിറ്റൊ പോലും 90%ആളുകളെ ബാധിക്കുന്ന വിഷയമേ അല്ലായിരുന്നു.

സ്മൃതി പരുത്തിക്കാട് എന്ന വാര്‍ത്ത അവതാരിക അവരുടെ സമകാലീന അവതാരകമാരെ അപേക്ഷിച്ചു നോക്കുമ്പോള്‍ ശരാശരി മാത്രമാണ്… പക്ഷെ കാഴ്ചക്കാരുടെ കണ്ണില്‍ സ്മൃതിയുടെ മേറിറ്റ് അവരുടെ സൗന്ദര്യം മാത്രമായിരുന്നു…. അത് കൊണ്ട് തന്നെ അവരുടെ ‘പിന്നില്‍ വന്ന് കണ്ണ് പൊത്താന്‍’ യുവാക്കളുടെ നിര തന്നെയായിരുന്നു… അവിടെയും അവരുടെ പ്രൊഫഷനോ നിലവാരമോ ഒന്നും സൗന്ദര്യരാധകരെ ബാധിക്കുന്ന വിഷയമേ ആയിരുന്നില്ല… ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് സ്മൃതി മന്ദന എന്ന ക്രിക്കറ്ററുടേതും… അവര്‍ മികച്ച, പ്രതിഭയുള്ള കായിക താരം തന്നെയാണ്… പക്ഷെ ഒട്ടുമിക്ക റെക്കോര്‍ഡുകളും സ്വന്തമാക്കിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ മറ്റൊരു നിലയില്‍ എത്തിക്കാന്‍ ആവുന്ന സേവനം ചെയ്ത മിതാലി രാജിനെ ആഘോഷിക്കാത്ത യുവത മന്ദനയില്‍ കണ്ടത് വെറും ക്രിക്കറ്റ് മാത്രമായിരുന്നില്ല… മിതാലിയും മന്ദനയും തമ്മിലുള്ള വ്യത്യാസം ക്രിക്കറ്റുമായിരുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം.

ഇതേ നാട്ടിലാണ് വിക്ടര്‍സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസിനു നീല സാരി ഉടുത്തു വന്ന ഒരു അധ്യാപികയുടെ പേരില്‍ 12 മണിക്കൂറിനുള്ളില്‍ ഇന്‍സ്റ്റാഗ്രാമില്‍ ‘Blue teacher’ എന്ന പേരില്‍ മാത്രം അനവധി അക്കൗണ്ടുകളിലായി അവരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്…. കൊച്ചു കുട്ടികളെ പഠിപ്പിക്കാനായി വന്ന അവരുടെ ചിത്രങ്ങളുടെ താഴെ കേട്ടാല്‍ അറക്കുന്ന രീതിയിലുള്ള കമെന്റുകള്‍ വന്നത് ആരും മറന്നു കാണില്ല…അങ്ങനെ പ്രൊഫഷന്‍ ഏതുമാകട്ടെ, പൊതുബോധത്തിന്റെ അഴകളവുകളുടെ പരിധിയില്‍ വന്നാല്‍ അവള്‍ പിന്നെ വെറും പെണ്ണാണ്… അവളില്‍ പിന്നീട് ഭൂരിപക്ഷം കാണുന്നത് അവളുടെ ശരീരം മാത്രമാണ്.ഇങ്ങനെ നീണ്ടു പോകുന്ന നിരയിലെ അടുത്ത ഇരകളാണ് വാര്‍ഡ് തല ഇലക്ഷനിലെ പ്രതിനിധി സ്ഥാനാര്‍ഥികളായ സ്ത്രീകള്‍… കേട്ടാല്‍ തമാശ എന്ന് തോന്നിയെക്കാവുന്ന രീതിയില്‍ പറഞ്ഞാല്‍ പോലും അതിലെ ഉള്ളടക്കം അതേ ലൈംഗിക ദാരിദ്ര്യം തന്നെയാണ്…. ഇവിടെ അവരുടെ പശ്ചാത്തലമോ മെറിറ്റൊ പാഷനോ ആരും സംസാര വിഷയമാക്കില്ല… മറിച്ചു പൊതു ബോധത്തെ ആകര്‍ഷിക്കുന്നത് അവരുടെ ‘സൗന്ദര്യവും’ ആകാര ഭംഗിയും മാത്രമാണ്.

സ്ത്രീകളുടെ സമ്പന്നമായ പ്രാതിനിധ്യം കൊണ്ട് ചരിത്രമാകാന്‍ പോകുന്ന ഒരു തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്… രാഷ്ട്രീയ രംഗത്ത് മാത്രമല്ല, എല്ലാ രംഗത്തും സ്ത്രീകള്‍ മുന്നിലേക്ക് വന്നുകൊണ്ടിരിക്കുന്ന കാലഘട്ടവുമാണ് നമ്മുടേത്… എന്നിട്ടും ഇപ്പോഴും സ്ത്രീകളെ അഭിസംബോധന ചെയ്യണമെങ്കില്‍, അവരെ സ്വീകരിക്കണമെങ്കില്‍, അവരെ ഇഷ്ടപെടണമെങ്കില്‍, അവരെ ബഹുമാനിക്കണമെങ്കില്‍ സൗന്ദര്യം എന്ന ഘടകം മാത്രമാണെങ്കില്‍ അതിന്റെ പേര് ലിംഗ സമത്വം എന്നല്ല, ലൈംഗിക ദാരിദ്ര്യം എന്ന് തന്നെയാണ്… നമുക്കവരുടെ രൂപത്തെക്കാളുപരി കഴിവിനെ പറ്റി സംസാരിക്കാം, ആഗ്രഹങ്ങളെ പറ്റി അറിയാം, വിജയത്തെ പറ്റി പരാമര്‍ശിക്കാം, മെറിറ്റ് മാത്രം അളവുകോലാക്കാം…. കണ്ണ് പൊത്തി കളിച്ചും ‘കുട്ടൂസ്’ എന്ന് വിളിച്ചും അവരുടെ വിജയങ്ങളെ നിങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കരുത്.

Karma News Network

Recent Posts

ഭാര്യ നല്ല കൃഷിക്കാരി, പച്ചക്കറിയും മീനും കൃഷി ചെയ്ത് പാവങ്ങൾക്ക് നൽകും- ഡോ സി വി ആനന്ദ ബോസ്

കേരള ​ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രാഷ്ട്രീയ നേതാവ് മാത്രമല്ല ഒരു രാജ്യ നയതന്ത്രഞ്ജൻ കൂടിയാണെന്ന് ബം​ഗാൾ ഗവർണ്ണർ ഡോ…

7 mins ago

ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനും ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറിയിടിച്ച് മരിച്ചു. ഭർത്താവും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്ങമനാട്…

38 mins ago

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

9 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

10 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

10 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

11 hours ago