social issues

ഇവളൊന്നും നിന്നാല്‍ ജയിക്കില്ല, തോറ്റ് തുന്നം പാടും, അപകീര്‍ത്തി പരാമര്‍ശങ്ങള്‍ക്ക് എതിരെ വൈറല്‍ സ്ഥാനാര്‍ത്ഥി

തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നിന്ന സ്ഥാനാര്‍ത്ഥിയാാണ് അഡ്വ. വിബിത ബാബു. പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിബിത. ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ വഴി തന്നെ അപകീര്‍ത്തി പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിബിത.ഇത്തപരക്കാര്‍ക്ക് ജനങ്ങള്‍ തന്നെ മറുപടി കൊടുക്കുമെന്നും വിബിത പറയുന്നു. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും അടക്കം പല സോഷ്യല്‍ മീഡിയ മാധ്യമങ്ങളിലും വിബിതയുടെ നിരവധി ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെ ചില മോശം പ്രചരണങ്ങളും ഉണ്ടായി. ഈ മോശം പ്രചരണങ്ങള്‍ക്ക് എതിരെ ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണ് വിബിത ബാബു.

വിബിതയുടെ വാക്കുകള്‍ ഇങ്ങനെ, എല്ലാവരും പറയുന്നു, മാറ്റം വേണം, യുവത്വം വരട്ടെ എന്ന് പറയുന്നു, പക്ഷേ ഇങ്ങനെ പറയുമ്പോഴും യുവതലമുറ പൊളിറ്റിക്‌സിലേക്ക് ഇറങ്ങി തിരിക്കുമ്പോള്‍ കുറെയേറെ പോരാളികളുണ്ട്, സൈബര്‍ പോരാളികള്‍ എന്ന് തന്നെ പറയാം, അവരതിനെ വളരെ മോശമായ രീതിയിലാണ് കാണുന്നത്, ഇവളൊന്നും നിന്നാല്‍ ജയിക്കില്ല, തോറ്റ് തുന്നം പാടും. അപകീര്‍ത്തിപ്പെടുത്താനുളള ശ്രമം നടക്കുന്നുണ്ട്. ആ ശ്രമത്തിനോട് എനിക്ക് ഒട്ടും യോജിപ്പില്ല.

സോഷ്യല്‍ മീഡിയയുടെ തുടക്കം കാലം തൊട്ടെ ഞാന്‍ അതില്‍ സജീവ മെംബറായിരുന്നു. അതുവഴി എനിക്ക് ധാരാളം സുഹൃത്തുക്കളെയും ലഭിച്ചിരുന്നു. ആ സുഹൃത്തുക്കള്‍ എല്ലാവരും കൂടി ഒരുപാട് സഹായമാണ് എനിക്ക് ചെയ്ത് തന്നത്. എന്നാല്‍ കഴിയാവുന്ന വിധം പരമാവധി ആളുകളിലേക്ക് നേരിട്ട് ചെന്ന് വോട്ട് അഭ്യര്‍ത്ഥിക്കുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യം.

Karma News Network

Recent Posts

കഞ്ചിക്കോട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു, ക്രെയിന്‍ ഉപയോഗിച്ച് മാറ്റി

കഞ്ചിക്കോട്ട് ട്രെയിൻ തട്ടി വീണ്ടും കാട്ടാന ചരിഞ്ഞു. പന്നിമടയ്ക്ക് സമീപം രാത്രി 12 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട…

36 mins ago

57കാരി പെട്ടെന്ന് മൂന്ന് വയസുകാരിയെ പോലെയായി, സ്വന്തം പേരു പോലും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു, കനകലതയുടെ അവസാനനാളുകളിങ്ങനെ

നടി കനകലതയുടെ മരണവാർത്ത കേട്ട അമ്പരപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. കുറച്ചേറെ നാളുകളായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് മറക്കാനാവാത്തൊരു…

1 hour ago

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു, സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്- ഭാമ

നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. സിനിമയിൽ സജീവമായിരിക്കെ ഭാമ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള…

2 hours ago

ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റാവുന്നു- ഹരീഷ് പേരടി

മൂന്ന് മണിക്കൂർ മാത്രം ജീവിച്ച്,സ്വന്തം അമ്മയുടെ കൈകളാൽ കൊച്ചി നഗരത്തിന്റെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിലൂടെ കൊല്ലപ്പെട്ട കുഞ്ഞിന് അന്ത്യ കർമ്മങ്ങൾ ചെയ്യാൻ…

2 hours ago

ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്, ജനവിധി തേടുന്നത് അമിത് ഷാ അടക്കമുള്ള പ്രമുഖർ

ന്യൂഡൽഹി: ഇന്ന് രാജ്യത്ത് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 94 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന്…

3 hours ago

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

11 hours ago