രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന രാഷ്ട്രപതി കാസർഗോഡ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
നാളെ കാസർഗോഡ് പെരിയ കാമ്പസിൽ നടക്കുന്ന കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദ ദാനച്ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥിയായിരിക്കും. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വൈകീട്ട് 3.30 മുതലാണ് പരിപാടി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. 2018-2020 ബാച്ചിന്റെ 742 വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ചടങ്ങാണ് ഈ വർഷം നടക്കുന്നത്.
കൊച്ചിയിൽ ഡിസംബർ 22ന് നേവൽ ബേസിൽ നടക്കുന്ന വിവിധ പരിപാടികളിൽ രാഷ്ട്രപതി പങ്കെടുക്കും. ദക്ഷിണ നേവൽ കമാൻഡിന്റെ പ്രവർത്തന പ്രകടനത്തിന് അദ്ദേഹം സാക്ഷ്യം വഹിക്കുകയും വിക്രാന്ത് സെൽ സന്ദർശിക്കുകയും ചെയ്യും.
ഡിസംബർ 23 ന് രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പി എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കു൦
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…
ചണ്ഡിഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…
കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…