kerala

വര്‍ക്കലയില്‍ വീട്ടമ്മയുടെ കൊപാതകത്തിൽ നേരിട്ട് പങ്ക്, മുഖ്യപ്രതിയുടെ ഭാര്യയും നാലാം പ്രതിയുമായ രഹീന അറസ്റ്റിൽ

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ അഹദ്, ഷാജി, മുഹ്‌സിന്‍ എന്നിവര്‍ ഒളിവിലാണ്. ഇന്നലെ വര്‍ക്കലയിലാണ് അയിരൂര്‍ സ്വദേശി ലീനാമണിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ രഹീനയ്ക്ക് നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. ലീനാമണിയെ ആക്രമിക്കുമ്പോള്‍ രഹീനയും അവിടെയുണ്ടായിരുന്നു. മറ്റ് മൂന്നു പേര്‍ക്കുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിമാക്കിയിരിക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് പ്രതികളെന്നും വ്യക്തമാക്കി.

ലീനാമണിയുടെ ഭർത്താവ് ഒന്നരവർഷം മുമ്പാണ് മരിച്ചത്. അതിന് ശേഷം ഭർത്താവിൻറെ ബന്ധുക്കൾ സ്വത്ത് ആവശ്യപ്പെട്ട് ലീനാമണിയുമായി വലിയ തർക്കത്തിലായിരുന്നു. ഇന്ന് രാവിലെ തർക്കത്തിനിടെ ഭർത്താവിൻറെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹസിൻ എന്നിവർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.

40 ദിവസം മുമ്പ് ഭർത്താവിൻറെ ഇളയസഹോദരനായ അഹദ് കുടുംബത്തിനൊപ്പം ലീനാമണിയുടെ വീട്ടിൽ താമസിക്കാനെത്തിയിരുന്നു. അന്ന് മുതലാണ് ഭിന്നത രൂക്ഷമായത്. ഇതിനിടെ സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയെ സമീപിച്ചിരുന്നു. ഇതേ ചൊല്ലി ഇന്ന് രാവിലെ തുടങ്ങിയ വാക്കുതർക്കമാണ് കൊലയിലേക്കെത്തിച്ചത്. അതേസമയം കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് വേണ്ട സംരക്ഷണം നൽകിയില്ലെന്നാണ് ലീനാമണിയുടെ ബന്ധുക്കളുടെ പരാതി.

അതേസമയം വർക്കലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ആരേപണവുമായി ബന്ധുക്കളെത്തി. കോടതി ഇവർക്ക് സംരക്ഷണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടും പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ പരാതി.

Karma News Network

Recent Posts

ഐജി പി വിജയന് എഡി‍ജിപിയായി സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം.…

57 mins ago

പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ…

1 hour ago

മേയറും സഹോദരനും തന്നെ വിളിച്ച തെറികൾ, ഡ്രൈവർ പണി അടിമപണിയല്ലെന്ന് ഡ്രൈവർ യദു

രാഷ്ട്രീയ പിൻബലവും പദവിയും മേയർ ദുരുപയോ​ഗം ചെയ്തു. ആര്യാ രാജേന്ദ്രനെതിരെ കെ എസ് ആർടിസി ഡ്രൈവർ യദു. ഓടിക്കൊണ്ടിരിക്കുന്ന ബസ്…

2 hours ago

ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി, രണ്ട് കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു

മലപ്പുറം: ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ…

3 hours ago

മേയർ-ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : മേയർ-ഡ്രൈവർ തർക്കവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ…

3 hours ago

നവകേരളാ ബസ് യാത്രക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച കേസ്, മുഖ്യമന്ത്രിയുടെ ​ഗൺമാനെ ചോദ്യം ചെയ്തു

എറണാകുളം: നവകേരളാ ബസ് യാത്രക്കിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിലിനെ ചോദ്യം ചെയ്തു. പൊലീസ്…

4 hours ago