national

സൂറത്തിന് 3400 കോടിയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജ്യത്ത് ബി ജെ പി സർക്കാരിന്റെ വികസന മുന്നേറ്റത്തിന്റെ ഭാഗമായി സൂറത്തിന് 34,00 കോടിയിലധികം രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന 36-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനത്തിനായി ഗുജറാത്തിലെത്തിയ മോദി വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കുകയും ചെയ്തു. രണ്ട് ദിവസത്തേതാണ് മോദിയുടെ ഗുജറാത്ത് സന്ദർശനം.

വൻ ജനക്കൂട്ടമാണ് സൂറത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഗുജറാത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിച്ച ശേഷം, വീടുകളുടെ നിർമ്മാണം ത്വരിതഗതിയിലാവുകയും, സൂറത്തിലെ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും എല്ലാ സൗകര്യങ്ങളും എത്തുകയുമാണ്. രാജ്യത്തെ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ഏകദേശം 4 കോടി പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ ലഭിച്ചുവെന്ന് പ്രധാനമന്ത്രി ഗുജറാത്തിൽ പറയുകയുണ്ടായി.

നാല് കോടിയിൽ 32 ലക്ഷം പേർ ഗുജറാത്തിൽ നിന്നുളളവരാണെന്നും അതിൽ 1.25 ലക്ഷം പേർ സൂറത്തിൽ നിന്നുള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് യാത്രയ്ക്ക് മുന്നോടിയായി അഹമ്മദാബാദിൽ നടന്ന ഡ്രോൺ ഷോയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.. സൂറത്ത് ഒരുമയുടെ പ്രതീകമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്. സൂറത്തുകാർ വസിക്കാത്ത ഒരു പ്രദേശവും ഇന്ത്യയിൽ ഉണ്ടാകില്ല. സൂറത്ത് നഗരം ജനങ്ങളുടെ ഐക്യദാർഢ്യത്തിന്റെയും പൊതു പങ്കാളിത്തത്തിന്റെയും മികച്ച ഉദാഹരണമാണ്. സൂറത്തിന്റെ വികസനത്തേയും പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

‘സൂറത്തിനെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡ് നഗരത്തിന്റെ സംസ്‌കാരത്തെയും സമൃദ്ധിയെയും ആധുനികതയെയും പ്രതിഫലിപ്പിക്കുന്നു. സൂറത്തിന് ഒരു വിമാനത്താവളം എന്തുകൊണ്ട് ആവശ്യമാണെന്നും ഈ നഗരത്തിന്റെ ശക്തി എന്താണെന്നും അന്നത്തെ ഡൽഹി സർക്കാരിനോട് പറഞ്ഞത് ഞങ്ങൾ മടുത്തു. ഇന്ന്, ഇവിടെ നിന്ന് ധാരാളം വിമാനങ്ങൾ പുറപ്പെടുന്നു.’ പ്രധാനമന്ത്രി പറഞ്ഞു. ഡിസംബറിലാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രധാനമന്ത്രി മോദിയുടെ ഗുജറാത്ത് സന്ദർശനം. സംസ്ഥാനത്ത് മൂന്ന് പതിറ്റാണ്ടായി ബിജെപിയാണ് ഭരിച്ചു വരുന്നത്.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

21 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

53 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago