കണ്ണൂർ: തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു തടവ്കാരന് പരിക്കേറ്റു. ജയിൽ ദിനാഘോഷത്തിനിടെ വൈകിട്ടാണു സംഘർഷമുണ്ടായത്. കാപ തടവുകാരൻ വിവേകിന്റെ തലയ്ക്കു സാരമായി മുറിവേറ്റു.
ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച് മുറിവിൽ തുന്നലുകളിട്ട ശേഷം രാത്രി തന്നെ ജയിലിൽ തിരിച്ചെത്തിച്ചു. ജയിലിനുള്ളിൽ ഗുണ്ടാസംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിലാണു വിവേകിനു പരുക്കേറ്റത്. വിവേകിനൊപ്പവും നാലോളം ആളുകളുണ്ടായിരുന്നുവെന്നും ഇവരാണു സംഘർഷം തുടങ്ങിയതെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ജയിലിനുള്ളിൽ ഉണ്ടായ അക്രമസംഭവത്തിൽ പോലീസ് തടവുകാർക്കെതിരെ കേസെടുത്തു.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…