തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് പരിക്ക്; സംഭവം കണ്ണൂർ സെൻട്രൽ ജയിലിൽ

കണ്ണൂർ: തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു തടവ്കാരന് പരിക്കേറ്റു. ജയിൽ ദിനാഘോഷത്തിനിടെ വൈകിട്ടാണു സംഘർഷമുണ്ടായത്. കാപ തടവുകാരൻ വിവേകിന്‍റെ തലയ്ക്കു സാരമായി മുറിവേറ്റു.

ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച് മുറിവിൽ തുന്നലുകളിട്ട ശേഷം രാത്രി തന്നെ ജയിലിൽ തിരിച്ചെത്തിച്ചു. ജയിലിനുള്ളിൽ ഗുണ്ടാസംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

അഞ്ചംഗ സംഘത്തിന്‍റെ ആക്രമണത്തിലാണു വിവേകിനു പരുക്കേറ്റത്. വിവേകിനൊപ്പവും നാലോളം ആളുകളുണ്ടായിരുന്നുവെന്നും ഇവരാണു സംഘർഷം തുടങ്ങിയതെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ജയിലിനുള്ളിൽ ഉണ്ടായ അക്രമസംഭവത്തിൽ പോലീസ് തടവുകാർക്കെതിരെ കേസെടുത്തു.