ന്യൂഡല്‍ഹി. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ട് വാങ്ങുന്നത് ഞെട്ടല്‍ ഉണ്ടാക്കുന്നുവെന്ന് സുപ്രീംകോടതി. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്നും ബോണ്ട് വാങ്ങുവാന്‍ കഴിയില്ല. സര്‍ക്കാരിന് മാത്രമാണ് ഇതിന് അധികാരം ഉള്ളു എന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു വര്‍ഷം തങ്ങളുടെ കോളേജില്‍ പഠിക്കുകയോ അല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ ബോണ്ടിന് എതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
സര്‍വീസില്‍ ഉള്ളവര്‍ പഠനം നടത്തുമ്പോല്‍ സര്‍ക്കാരിന് ബോണ്ട് വാങ്ങാം. മറ്റ് ആര്‍ക്കും അതിന് അധികാരം ഇല്ലന്നും സുപ്രീംകോടതി വ്യക്തമാക്കി. പഠനം പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തിന് ശേഷമാണ് വിദ്യാര്‍ഥി കോടതിയെ സമീപിച്ചത്. പണം നല്കുവാന് വൈകിയാല്‍ എട്ട് ശതമാനം പലിശ കൂടി ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബോണ്ടിനെതിരെയാണ് വിദ്യാര്‍ഥി കോടതിയെ സമീപിച്ചത്. വിദ്യാര്‍ഥിയുടെ വാദം കോടതി അംഗീകരിച്ചു.
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…