entertainment

ഭർത്താവിനു 10 വയസ് കുറവാണ്‌, എന്നിട്ടും ഞങ്ങളുടെ ദാമ്പത്യത്തിൽ വിഷയങ്ങൾ ഒന്നും ഇല്ല- പ്രിയങ്ക

ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ എത്തി നില്‍ക്കുന്ന നടിയാണ് പ്രിയങ്ക ചോപ്ര. ഗായകന്‍ നിക് ജൊനാസും ആയുള്ള നടിയുടെ വിവാഹം ഏറെ വാര്‍ത്തയായിരുന്നു. തന്നേക്കാള്‍ പ്രായം കുറഞ്ഞ നിക്കിനെ വിവാഹം ചെയ്യാനുള്ള പ്രിയങ്കയുടെ തീരുമാനത്തിന് വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരുവരും വിവാഹിതരായി സുഖമായി ജീവിച്ച് വരികയാണ്. ഇപ്പോള്‍ പ്രിയങ്ക നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അച്ഛനും നടിയും ആയുള്ള ഈഗോ ക്ലാഷിനെ കുറിച്ചാണ് പ്രിയങ്ക പറയുന്നത്.

കൗമാരക്കാലത്ത് താന്‍ ഇറുകിയ വസ്ത്രങ്ങള്‍ ഇടുന്നത് അച്ഛന്‍ വിലക്കിയിരുന്നു എന്ന് പ്രിയങ്ക തുറന്നു പറഞ്ഞു. അമേരിക്കന്‍ സ്‌കൂള്‍ ജീവിതത്തെ കുറിച്ചു പങ്കുവച്ച ഒരു അഭിമുഖത്തിലാണ് താരം അച്ഛനുമായുള്ള ചെറിയ ഈഗോ ക്ലാഷുകളെ കുറിച്ച് പ്രിയങ്ക പങ്കുവച്ചത്. പന്ത്രണ്ടാം വയസില്‍ ചുരുളമുടിയുള്ള കുട്ടിയായി അമേരിക്കയിലേക്ക് പോയ താന്‍ 16 വയസുള്ള വലിയ പെണ്ണായാണ് തിരിച്ചെത്തിയത്. അപ്പോള്‍ അച്ഛന്‍ ആകെ ഞെട്ടിപ്പോയതായും താരം പറഞ്ഞു.

‘യൂണിഫോമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് ലോക്കറുകള്‍ അനുവദിച്ചുള്ള അമേരിക്കയിലെ സ്‌കൂള്‍ ജീവിതത്തിനോട് എനിക്ക് വളരെ താല്‍പര്യമായിരുന്നു. എട്ടാം ക്ലാസ് മുതല്‍ അവിടെയുള്ള കുട്ടികള്‍ ത്രെഡിംഗും ഷേവിംഗും തുടങ്ങും. ഞാന്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യ ആഴ്ചകളില്‍ എന്തു ചെയ്യണമെന്ന് അച്ഛന് മനസിലായിരുന്നില്ല. ആണ്‍കുട്ടികള്‍ എന്നെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ അച്ഛന്‍ ജനലുകള്‍ അടച്ചുവെച്ചു. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് അച്ഛന്‍ വിലക്കി. ഞങ്ങള്‍ തമ്മില്‍ ഈഗോ ക്ലാഷുണ്ടായിരുന്നു’ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ താരം തുറന്ന് പറഞ്ഞു.

പ്രിയങ്കയേക്കാള്‍ 10 വയസ്സ് കുറവാണ് നികിന്, വിവാഹ സമയത്ത് പലരും പ്രിയങ്കയെ കളിയാക്കി. നിക്കിനും സമാന രീതിയില്‍ എതിര്‍ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടി വന്നു. മാത്രമല്ല ഇരുവരുടേയും ദാമ്പത്യ ജീവിതം പെട്ടന്ന് തകരുമെന്ന് പല മാധ്യമങ്ങളും വിധിയെഴുതി. വിവാഹത്തെ എതിര്‍ത്തവര്‍ക്കും കുറ്റം പറഞ്ഞവര്‍ക്കും മറുപടി നല്‍കി പ്രിയങ്ക രംഗത്ത് എത്തിയിരുന്നു. താനും ഭര്‍ത്താവും ഇതുവരെ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതെയാണ് ജീവിച്ചിരുന്നത്. തങ്ങളുടെ ജീവിതം വിജയിക്കാനുള്ള കാരണങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍.

വിവാഹത്തിന് മുന്നേ രണ്ടു പേര്‍ക്കും തമ്മില്‍ ചില വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. വിവാഹ ശേഷവും അത് തുടര്‍ന്ന് പോരുന്നു. രണ്ടുപേരും അവരുടെ മേഖലകളില്‍ തിരക്കുള്ളവരാണ്. എന്നിട്ടും പരസ്പരം കാര്യങ്ങള്‍ തുറന്നു പറയാന്‍ ഇരുവരും സമയം കണ്ടെത്താറുണ്ട്. രണ്ടു മൂന്നു ആഴ്ചകള്‍ക്കപ്പുറം ഞങ്ങള്‍ തമ്മില്‍ കാണാതിരിക്കില്ല. ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ഇടയ്ക്കിടെ വീഡിയോ കോള്‍ ചെയ്യും എന്നും പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക വ്യക്തമാക്കിയിരുന്നു. എന്റെ ആഗ്രഹമെന്താണെന്ന് മനസിലാക്കുന്ന ഒരാളെ വിവാഹം കഴിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഞങ്ങളുടെ പ്രൊഫഷന്‍ വളരെ വളരെ പ്രധാനപ്പെട്ടതാണ്. വളരെയധികം കഠിനാധ്വാനം ചെയ്തിട്ടാണ് ഞങ്ങള്‍ വിജയിച്ചത്. ഞങ്ങള്‍ ചെയ്യുന്നതെന്താണെന്ന് ഞങ്ങള്‍ക്കറിയാമെന്നും പരസ്പരം പിന്തുണയ്ക്കാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു. മെറ്റ് ഗാല വേദിയിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒന്നിച്ചെത്തിയത്. പിന്നീട് ഇരുവരും ഡേറ്റിങ്ങിലായി. 2018 ഡിസംബര്‍ ഒന്നിന് ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹിതരായി.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

5 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

6 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

7 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

7 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

8 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

8 hours ago