topnews

രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്ച പത്രിക സ​മ​ർ​പ്പി​ക്കും; കല്‍​പ്പ​റ്റ ടൗണി​ല്‍ റോ​ഡ്‌ ഷോ

ക​ൽ​പ്പ​റ്റ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും. പ​ത്രി​കാ​സ​മ​ര്‍​പ്പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ല്‍​പ്പ​റ്റ ടൗ​ണി​ല്‍ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ്‌ ഷോ ​ന‌​ട​ത്തു​മെ​ന്ന് ‌യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വ്യക്തമാക്കി. മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ല​ക്ക​ല്‍ ഗ്രൗ​ണ്ടി​ല്‍ ഹെ​ലി​കോ​പ്റ്റ​റില്‍ വ​ന്നി​റ​ങ്ങു​ന്ന രാ​ഹു​ല്‍​ഗാ​ന്ധി റോ​ഡ് ഷോ ​ആ​രം​ഭി​ക്കു​ന്ന ക​ല്‍​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡിൽ ​റോ​ഡ് മാ​ര്‍​ഗമെത്തും.​ സി​വി​ല്‍​സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് റോ​ഡ് ഷോ ​അ​വ​സാ​നി​പ്പി​ക്കും.

തു​ട​ർ​ന്ന് വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജി​ന് രാ​ഹു​ൽ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കുമെന്ന് ​വയ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ൺ​വീ​ന​റും എം​എ​ൽ​എ​യു​മാ​യ എപി​ അ​നി​ൽ​കു​മാ​റും ടി സി​ദ്ദീ​ഖ് എം​എ​ൽ​എ​യും അ​റി​യി​ച്ചു. മാ​ന​ന്ത​വാ​ടി, സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി, ക​ല്‍​പ്പ​റ്റ, ഏ​റ​നാ​ട്, വ​ണ്ടൂ​ര്‍ നി​ല​മ്പൂ​ര്‍, തി​രു​വ​മ്പാ​ടി എ​ന്നീ ഏ​ഴ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ർ റോ​ഡ്‌​ഷോ​യി​ൽ പ​ങ്കെ​ടു​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി ഡി​ സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, പി കെ ​കു​ഞ്ഞാ​ലി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​രു​മാ​യി രാ​ഹു​ൽ ഗാന്ധി ച​ർ​ച്ച ന‌​ട​ത്തും.

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

15 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

30 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

39 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

58 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

59 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago