topnews

ഹിന്ദുക്കള്‍ക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തിയ പാസ്റ്ററെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

കന്യാകുമാരി. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ഹിന്ദു സമൂഹത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തിയ ജോര്‍ജ് പൊന്നയ്യയുമായി കൂടിക്കാഴ്ച നടത്തി. ഭാരത് ജോഡെ യാത്രയുടെ ഭാഗമായി കന്യാകുമാരിയിലെ മുട്ടിച്ചന്‍ പാറായി കത്തോലിക്കാ പള്ളിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് രാഹുല്‍ പാസ്റ്ററായ ജോര്‍ജ് പൊന്നയ്യയുമായി കൂടിക്കാഴ്ച നടത്തിയത്.

കത്തോലിക്ക സഭയിലെ പുരേഗിതരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയില്‍ ജോര്‍ജ് പൊന്നയ്യ രാഹുല്‍ ഗാന്ധിയോട് യേശു മാത്രമാണ് യഥാര്‍ത്ഥ ദൈവമെന്ന് പറഞ്ഞു. യേശു ദൈവത്തിന്റെ രൂപമാണോ എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ജോര്‍ജ് പുന്നയ്യയുടെ പരാമര്‍ശം. ഇയാള്‍ മുന്‍പും ഹിന്ദുസമൂഹത്തെയും പ്രധാനമന്ത്രിയെയും അമിത് ഷായ്‌ക്കെതിരെയും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. മധുരയിലെ കള്ളിക്കുടിയില്‍ വെച്ച് വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പ്രദേശത്തെ പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാഹുല്‍ ഗാന്ധി ജോര്‍ജ് പൊന്നയ്യയുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം രാജ്യത്തെയും ഹിന്ദുക്കളെയും പ്രധാനമന്ത്രിയെയും മോശമായി ചിത്രീകരിക്കുന്ന വ്യക്തിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ രാഹുല്‍ഗാന്ധിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. രാഹുല്‍ ഗാന്ധി കപട മതേതരത്വമാണ് പുലമ്പുന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.

അതേസമയം യാത്രയ്ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള ഇന്ധനം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് അടിച്ചാല്‍ ലാഭമായിരിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പരിഹസിച്ചു. കോണ്‍ഗ്രസിനുള്ള ഉപദേശം എന്ന തലക്കെട്ടിലാണ് അദ്ദേഹം കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ആഡംബര ജീവിതത്തെയും അദ്ദേഹം പരിഹസിക്കുന്നുണ്ട്. കോണ്‍ഗ്രസുകാരുടെ ചെറുപ്പക്കാരനായ നേതാവ് പതിവായി സഞ്ചരിക്കുന്നത് ഒരു കൂട്ടം പരിവാരങ്ങളുടെയും ആഡംബര വാഹനങ്ങളുടെയും അകമ്പടിയോടെയാണ്. ഈ ഉപദേശങ്ങള്‍ക്കുള്ള നന്ദി അവര്‍ എന്നോട് പറഞ്ഞാല്‍ മതിയാകുമെന്നും കേന്ദ്രമന്ത്രി പറയുന്നു. ഇന്ധനവില സംബന്ധിച്ച ഗ്രാഫും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് യാത്രയില്‍ എതൊക്കെ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇന്ധനം നിറച്ചാല്‍ ലാഭം എന്നും അദ്ദേഹം പറയുന്നു.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

2 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

9 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

38 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

39 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago