topnews

ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച രാഹുൽ ത്രിപാഠിയ്ക്ക് പിഴ

ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ സഞ്ചരിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ യുവതാരം രാഹുൽ ത്രിപാഠിക്ക് പിഴ. പൂനെയിലെ കൊന്ധ്വയിൽ മാസ്ക് അണിയാതെ കാർ ഓടിച്ചതിനായിരുന്നു ശിക്ഷ. മഹാരാഷ്ട്ര താരമായ ത്രിപാഠിയ്ക്ക് 500 രൂപയാണ് പൂനെ പൊലീസ് പിഴയിട്ടത്. കോവിഡ് വ്യാപനം തുടരുന്ന പൂനെയിൽ കടുത്ത ലോക്ക്ഡൗൺ മാനദണ്ഡങ്ങളാണ് നിലനിൽക്കുന്നത്.

അതേസമയം, പ്രതിഷേധത്തെ തുടർന്നു നിർത്തിവെച്ച ഐപിഎൽ 14ആം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ തന്നെ നടത്തും. സെപ്തംബർ-ഒക്ടോബർ വിൻഡോയിലാണ് മത്സരങ്ങൾ നടത്തുകയെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് ഐപിഎൽ മത്സരങ്ങൾ മാറ്റിവെച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് പരിശീലകൻ എൽ ബാലാജി, ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു.

Karma News Editorial

Recent Posts

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

9 mins ago

എൽഡിഎഫിൽ രാജ്യസഭാ സീറ്റിനെ ചൊല്ലി തർക്കം, പരസ്യ അവകാശവാദവുമായി കേരള കോൺഗ്രസും

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ തർക്കം. എളമരം കരീമിന്റേയും ബിനോയ് വിശ്വത്തിൻറെയും ജോസ് കെ മാണിയുടയും രാജ്യസഭയിലെ കാലാവധി…

40 mins ago

തൃശ്ശൂരിൽ വൻ ലഹരി മരുന്ന് വേട്ട, 15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാൻസ് പൊലീസ് പിടിച്ചെടുത്തു

തൃശ്ശൂർ: ചെറുത്തുരുത്തിയിൽ നിന്നും ലഹരി വസ്തുകൾ പിടികൂടി പൊലീസ്. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ് ചാക്കുകളാണ് പിടികൂടിയത്. രഹസ്യ…

1 hour ago

കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ഒൻപതു ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,…

2 hours ago

മദ്യലഹരിയിൽ വാഹനം ഓടിച്ചു, വഴിയരികിൽ ഉറങ്ങികിടന്നവരെ ഇടിച്ച് തെറിപ്പിച്ചു, യുവതി പിടിയിൽ

ചെന്നൈ: മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയരികിൽ കിടന്നുറങ്ങിയവരെ ഇടിച്ചു തെറുപ്പിച്ച കേസിൽ യുവതി പിടിയിൽ. അശോക് നഗർ സ്വദേശിനി വൈശാലിയാണ്…

2 hours ago

പ്രണയപ്പകയിൽ കൊലപാതകം, പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

കണ്ണൂർ∙ പ്രണയപ്പകയിൽ പാനൂർ സ്വദേശിയായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം. വീട്ടിൽ അതിക്രമിച്ച് കയറിയതിന്…

3 hours ago