topnews

കണ്ണൂരില്‍ വന്ദേഭാരതിനെ സ്വീകരിച്ച എംവി ജയരാജനെ പുകഴ്ത്തി റെയില്‍വേ പിഎസി ചെയര്‍മാന്‍ പികെ കൃഷ്ണദാസ്

കണ്ണൂര്‍. വന്ദേഭാരത് കണ്ണൂരില്‍ എത്തിയപ്പോള്‍ സ്വീകരിക്കുവാന്‍ സിപിഎം നേതാവ് എംവി ജയരാജന്‍ എത്തിയതിനെ പ്രശംസിച്ച് റെയില്‍വേ പിഎസി ചെയര്‍മാനും ബിജെപി നേതാവുമായ പികെ കൃഷ്ണദാസ്. ട്രെയിന്‍ കണ്ണൂരില്‍ എത്തിയപ്പോള്‍ ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ചാണ് സിപിഎം സ്വീകരിച്ചത്. അതേസമയം വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയില്‍ കെ സുധാകരന്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം വികസനത്തില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും അതുകൊണ്ടാണ ക്ഷണം സ്വീകരിച്ച് എത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിലെ ചില സിപിഎം പ്രവര്‍ത്തകര്‍ വന്ദേഭാരതിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുമ്പോഴാണ് ജയരാജന്‍ വന്ദേഭാരതിനെ സ്വീകരിക്കുവാന്‍ എത്തിയത്. അതേസമയം വന്ദേഭാരതിന് ഒരു സാധാരണ ട്രെയിന്‍ സര്‍വീസ് എന്നതില്‍ അപ്പുറമുള്ള പ്രധാന്യം നല്‍കേണ്ടതില്ലെന്നാണ് സിപിഎം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

വന്ദേഭാരതിന്റെ ആദ്യ സര്‍വ്വീസില്‍ നിന്നും ലക്ഷം ഉണ്ടായിട്ടും പല നേതാക്കളും മാറി നിന്നപ്പോഴാണ് ജയരാജന്‍ സ്വീകരിക്കുവാന്‍ എത്തിയത്. ജയരാജനൊപ്പം കോണ്‍ഗ്രസ് എസ് നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി സുമേഷ് എംഎല്‍എ എന്നിവരും എത്തിയിരുന്നു.

Karma News Network

Recent Posts

വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ. ശൈലജയും

വന്ദേഭാരത് ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എൽ.എയും. സംവിധായകൻ മേജർ രവിയാണ്…

2 mins ago

പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല, ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, തോമസ് ഐസക്‌

ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി…

28 mins ago

ഒരു കോടിയുടെ ഭാഗ്യം തിരികെ, തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, സുകുമാരിയമ്മ ‘കോടിപതി’ യായി

വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ…

36 mins ago

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

59 mins ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

1 hour ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

1 hour ago