entertainment

വിവാഹം കഴിഞ്ഞാൽ വേറെ സംഗതികളുണ്ടെന്ന് അറിഞ്ഞത് കല്യാണത്തിന് ശേഷമാണ് -രാജിനി ചാണ്ടി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രജനി ചാണ്ടി. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ നടി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ബിഗ്‌ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി കൂടി ആയതോടെ താരത്തിന് ആരാധകർ വർദ്ധിച്ചു. ബിഗ്‌ബോസിലെ മലയാളം രണ്ടാം സീസണിൽ ഏറ്റവും പ്രായം ഏറിയ മത്സരാർത്ഥിയും രജനി ചാണ്ടി ആയിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുന്നെയാണ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് രാജനി ചാണ്ടി രംഗത്തെത്തിയത്. മോഡേൺ ഗെറ്റപ്പിലുള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ഹിറ്റായി. ഇതിന് പിന്നാലെ ഒരു വിഭാഗം സൈബർ ആക്രമണവുമായി രാജനിക്ക് നേരെ തിരിഞ്ഞിരുന്നു. ഇപ്പോളിതാ ഒരു സ്വകാര്യ ചാനലിൽ പങ്കെടുത്ത് വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ഭർത്താവും രാജിനിയും

ഭർത്താവിന്റെ വാക്കുകൾ ഇങ്ങനെ,വീട്ടുകാർ സാധാരണ പോലെ ആലോചിച്ച് ഉറപ്പിച്ച് പെണ്ണ് കാണാൻ പോയതാണ്. ആദ്യ കാഴ്ചയിൽ തന്നെ രാജിനിയെ എനിക്കിഷ്ടപ്പെട്ടു. പത്തൊൻപത് വയസ് തികഞ്ഞിട്ടില്ല എങ്കിലും രാജിനി അന്ന് ഭയങ്കര ബോൾഡ് ആയിരുന്നു. ബിഎസ്സിയ്ക്ക് പഠിക്കുകയായിരുന്നു. മാർച്ചിലായിരുന്നു പെണ്ണ് കാണാൻ പോയത്. ജൂൺ ഒന്നിന് ഞങ്ങളുടെ വിവാഹം നടന്നു. അതിനിടെ ഒന്ന് രണ്ട് എഴുത്തൊക്കെ എഴുതിയിട്ടുണ്ടെന്ന് അല്ലാതെ അതിൽ കൂടുതൽ പരിചയങ്ങളൊന്നുമില്ല.

രാജിനിയുടെ വാക്കുകൾ, ചാണ്ടിച്ചന് തലമുടി നരച്ചതിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണോ പ്രായ വ്യത്യാസമുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വന്നിരുന്നു. കാര്യം ഞങ്ങൾ തമ്മിൽ എട്ടോ ഒൻപതോ വയസ് വ്യത്യാസമേ ഉള്ളു.എന്തായാലും എന്റെ തലമുടി നരയ്ക്കുമ്പോൾ ഞാൻ ഡൈ ചെയ്യില്ലെന്ന് അന്ന് തീരുമാനിച്ചതാണ്. ചാണ്ടിച്ചായനും അതിൽ ഓപ്ഷനൊന്നും പറഞ്ഞില്ല. പ്രീഡിഗ്രിയ്ക്ക് കോളേജ് കാലം എൻജോയ് ചെയ്തു. പക്ഷേ ആരും പ്രണയം പറഞ്ഞ് എന്റെ അടുത്തേക്കോ ഞാൻ അവരുടെ അടുത്തേക്കോ പോയില്ല. കല്യാണം കഴിഞ്ഞാൽ കൈനിറയെ വളയൊക്കെ ഇട്ട് ബന്ധുക്കളുടെ വീടുകളിലൂടെ ഉണ്ടും തിന്നും നടക്കാമെന്നാണ് ഞാൻ കരുതിയത്. ഇതിനകത്ത് വേറെ സംഗതികളുണ്ടെന്ന് അറിഞ്ഞത് കല്യാണത്തിന് ശേഷമാണ്

Karma News Network

Recent Posts

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

24 mins ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

52 mins ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

1 hour ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

2 hours ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

2 hours ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

3 hours ago